Image

സഹനങ്ങളെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ സഹനപുത്രിയായിരുന്നു വി.അല്‍ഫോന്‍സ: ഫാ.സജി പിണര്‍കയില്‍

സഖറിയ ചേലയ്ക്കല്‍ Published on 07 August, 2014
സഹനങ്ങളെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ സഹനപുത്രിയായിരുന്നു വി.അല്‍ഫോന്‍സ: ഫാ.സജി പിണര്‍കയില്‍
ചിക്കാഗോ : സഹനങ്ങളെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ സഹനപുത്രിയായ വി.അല്‍ഫോന്‍സാമ്മയെ ജീവതി മാതൃകയാക്കാന്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക വികാരി ഫാ.സജ പിണര്‍കയില്‍. വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചുകൊണ്ട് ,സഭാ വളര്‍ച്ചയുടെ കാലമായ കൈത്താക്കാലത്തിലേക്ക് പ്രവേശിച്ച ഇടവകാംഗങ്ങല്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു ബഹുമാനപ്പെട്ട ഫാ.സജി പിണ്ര്‍കയില്‍ . സഹനങ്ങളുണ്ടാകുമ്പോള്‍ ദൈവത്തിന്റെ കൂടെ നിന്ന് സഹിച്ച് വി.അല്‍ഫോന്‍സാമ്മയെപ്പോലെ വിനയവും എളിമയും ഉള്ളവരായി ജീവിക്കണമെന്നും അദ്ദേഹം ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. സാബു, ഷീബ മുത്തോലവും കുടുംബാംഗങ്ങളുമായിരുന്നു ഈ വര്‍ഷത്തെ വി.അല്‍ഫോന്‍സായുടെ തിരുനാളിന്റെ പ്രസുദേന്തിമാര്‍.


സഹനങ്ങളെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ സഹനപുത്രിയായിരുന്നു വി.അല്‍ഫോന്‍സ: ഫാ.സജി പിണര്‍കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക