സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ -മഞ്ജുവാര്യര്‍ ചിത്രം
ക്രിസ്മസിന് തീയേറ്ററുകളിലെത്തും. രഞ്ജന്‍ പ്രമോദനാണ് തിരക്കഥ. ആന്റണി
പെരുമ്പാവൂരാണ് നിര്‍മ്മാണം.
അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ
ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
എറണാകുളത്തായിരിയ്ക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. രഞ്ജിത്തിന്റെ സിനിമയിലാണ്
മോഹന്‍ലാലും മഞ്ജുവും ഒന്നിയ്ക്കുക എന്ന ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും ആ
ചിത്രം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു.
ആറാം തമ്പുരാന്,
കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു
വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവും
മോഹന്‍ലാലും ഒന്നിയ്ക്കുന്നു റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ്
ആര്‍യു എന്ന ചിത്രമായിരുന്നു മടങ്ങി വരവിലെ മഞ്ജുവിന്റെ ആദ്യ ചിത്രം.