ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ ആചരിക്കും. 16-#ാ#ം തീയതി ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്‌ക്കാരവും ധ്യാനപ്രസംഗത്തിനു ഫാ.ജോജി എം.എബ്രഹാം(വികാരി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മൈലമണ്‍, നിരണം, നേതൃത്വം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17-#ാ#ം തീയതി ഞായറാഴ്ച രാവിലെ 8.30-ക്ക് പ്രഭാത നമസ്‌കാരവും വി.കുര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.ജോജി.എം.എബ്രഹാം, ഫാ. മാത്യൂ തോമസ്, ഫാ.ഡോ.കെ.കെ.കുറിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.മാത്യൂ തോമസ്(Vicar & President)845-267-8003
മിസിസ്.ലത പൗലോസ് (Secretary) 845-553-5671
മി.ജോയ് പത്രോസ്(Trustee) 845-267-8753