Image

സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം Published on 05 August, 2014
സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ് 15, 16 തീയതികളില്‍ ആചരിക്കും. 15-#ാ#ം തീയതി വെള്ളിയാഴ്ച 6.30നു സന്ധ്യാ നമസ്‌ക്കാരം, ധ്യാന പ്രസംഗത്തിനു ഫാ.തോമസ് പോള്‍(വികാരി, സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍, നേതൃത്വം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 16-#ാ#ം തീയതി ശനിയാഴ്ച രാവിലെ 8.30-ക്ക് പ്രഭാത നമസ്‌കാരവും വി. മൂന്നിമേല്‍ കുര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് പോള്‍, ഫാ.എന്‍.കെ. ഇട്ടന്‍പിള്ള, ഫാ.ഡോ. രാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.


സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക