ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകര്‍ക്ക് നിയമനം
ജോയിച്ചന്‍ പുതുക്കുളംPublished on 02 August, 2014
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പുതുതായി
എത്തിയിരിക്കുന്ന വൈദീകര്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്
നിയമനം നല്‍കി. അമേരിക്കയിലെ കോപ്പര്‍ക്രിസ്റ്റി രൂപതയില്‍ ഏഴുവര്‍ഷം
പാസ്റ്ററായി സേവനം ചെയ്‌ത റോയി ജേക്കബ് കാലായില്‍ അച്ചന്‍ 2014 ജൂലൈ
27 ഞായറാഴ്‌ച മുതല്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ ഫൊറോനാ
ഇടവകയുടെ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുത്തു. കൊളംബസിലെ സീറോ മലബാര്‍ മിഷന്റെ
ഡയറക്‌ടറായി ജോ പ്ലാച്ചേരില്‍ അച്ചന്‍ ജൂലൈ 27 മുതല്‍ നിയമിതനായി.
മാര്‍ത്തോമാ ശ്ശീഹാ സന്യാസ ആശ്രമത്തിലെ അംഗമായ വില്‍സണ്‍
ആന്റണി അച്ചന്‍ ടെക്‌സസിലെ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയുടെ
സഹ വികാരിയായി 2014 ഓഗസ്റ്റ് മൂന്നാം തീയതിമുതല്‍ ഉത്തരവാദിത്വം നിര്‍വഹിക്കും.
രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് ആണ് വൈദീകരുടെ
നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല