Image

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനയ ദേവാലയത്തില്‍ സമ്മര്‍ക്യാമ്പ് ആഗസ്റ്റ് 14 മുതല്‍

സാജു കണ്ണമ്പള്ളി Published on 02 August, 2014
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനയ ദേവാലയത്തില്‍ സമ്മര്‍ക്യാമ്പ് ആഗസ്റ്റ് 14 മുതല്‍
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനയ ദേവാലയത്തില്‍ വെച്ച് വേനല്‍ അവധികാലത്ത് കുട്ടികള്‍ക്ക് വേണ്ടി ആണ്ടുംതോറും നടത്തിവരാറുള്ള സമ്മര്‍ക്യാമ്പ് ഈ വര്‍ഷം ആഗസ്റ്റ് 14,15,16 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് ക്യാമ്പിംഗ് സമയം.

 ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത വെക്തികള്‍ ക്ലാസ്സുകള്‍ എടുക്കുന്നതാണ്. നാലാം ക്ലാസ്സുമുതല്‍ ഹൈസ്‌കൂള്‍ ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് ക്രമീകരിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി ബൈബിള്‍ ഗയിമുകളും ഔട്ട്‌ഡോര്‍ ഗയിമുകളും ഉണ്ടായിരിക്കുന്നതാണ്. ബൈബിള്‍, പ്രാര്‍ത്ഥന, ദൈവസ്‌നേഹം, വെക്തിത്വവികസനം, കരിയര്‍ ഗൈഡന്‍ന്‍സ്, ലീഡര്‍ഷിപ്പ്, വി. കുര്‍ബാന, കൂദാശകള്‍, വൊക്കേഷന്‍, ക്‌നാനയ ചരിത്രവും ആചാരങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്. ക്യാമ്പിന്റെ വിജയത്തിനായി പള്ളി കമ്മറ്റിയുടേയും മതാദ്ധ്യാപകരുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.





 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനയ ദേവാലയത്തില്‍ സമ്മര്‍ക്യാമ്പ് ആഗസ്റ്റ് 14 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക