Image

മലങ്കര കത്തോലിക്കാ സഭ മിഡ് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ്

Published on 01 August, 2014
മലങ്കര കത്തോലിക്കാ സഭ മിഡ് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ്
ടൊറോന്റോ: മലങ്കര കത്തോലിക്ക സഭ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ 2014-ലെ മിഡ് വെസ്റ്റ്  റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ചിക്കാഗോ , ഡിട്രോയിറ്റ് , ടൊറോന്റോ , Edmonton എന്നീ ഇടവകകളുടെ സജീവ സഹകരണത്തോടെ കാനഡയിലെ ടൊറോന്റോയില്‍ നടന്നു.
 ജൂലൈ മാസം 26ാം തിയതി രാവിലെ ഒന്‍പത് മണിക്ക് അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ്  മെത്രാപ്പോലീത്ത അര്‍പ്പിച്ച വിശുദ്ധ ബലിയോട് കുടി കോണ്‍ഫറന്‍സ് ആരംഭിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഭിവന്ദ്യ യൗസേബിയോസ് തിരുമേനി അദ്ധ്യക്ഷ്യം വഹിച്ചു. തിരുവല്ലാ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി ചെത്തിപ്പുഴ , ടൊറോന്റോ അതിരൂപത പ്രീസ്റ്റ് പേഴ്‌സണല്‍ ഓഫീസ് ഡയറക്ടര്‍ മോണ്‍. തോമസ് കളാരത്തില്‍ എന്നിവര്‍  ആശംസകളര്‍പ്പിച്ചു. ഇത് കൂട്ടായ വിശ്വസാഘോഷത്തിന്റെയും സഭാത്മക ഒത്ത് തേരലിന്റെയും കുടുംബസംഗമത്തിന്റെയും വേദിയാണെന്ന് അഭിവന്ദ്യ തിരുമേനി ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു.

തുടര്‍ന്ന് പതിനൊന്ന് മണിയോട് കൂടി മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ ഭാഗങ്ങളിലായി ക്ലാസുകള്‍ ആരംഭിച്ചു. ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും എന്നതായിരുന്നു ഈ കോണ്‍ഫറന്‍സിന്റെ പ്രതിപാദ്യ വിഷയം. കുടുംബത്തെ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ അഭിവന്ദ്യ യൗസേബിയോസ് തിരുമേനിയും  മിസ്റ്റര്‍ ടോബിയും നിര്‍വ്വഹിച്ചു. തിരുകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല കുടുംബങ്ങളെ വിശകലനം ചെയ്ത് വിശുദ്ധിയിലേക്ക് വളരാന്‍ നമുക്ക് കഴിയണം. അപ്പനും അമ്മയും മകനും അടങ്ങുന്ന തിരുകുടുംബത്തിലെ വ്യക്തികളുടെ നിയോഗങ്ങളുമായി ബന്ധപ്പെടുത്തി വേണം നമ്മുടെ കുടുംബ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാന . ദൈവവിശ്വസവും പ്രാര്‍ത്ഥനയും ആകുന്ന അടിത്തറയാണ് ക്രൈസ്തവ കുടുംബങ്ങള്‍ പണിതുയര്‍ത്തേണ്ടത് . യേശു പതിവ് പോലെ ദേവാലയത്തില്‍ പോയി എന്നതും മേരി ജോസഫിന് പ്രഥമ സ്ഥാനം നല്കുന്നതും ജോസഫ് മേരിയോടേ കരുണയുള്ളവനായിരുന്നതും ഈ വിശ്വാസവും പ്രാര്‍ത്ഥനയും തിരുകുടുംബത്തിന്റെ അടിസ്ഥാനമായത് കൊണ്ടാണെന്ന് അഭിവന്ദ്യ പിതാവ് കുടുംബസ്ഥരെ ഓര്‍മ്മിപ്പിച്ചു.

കുടുംബബന്ധങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും ഉള്ളപ്പോഴാണ് ആ കുടുംബത്തിന്‍ സ്‌നേഹവും ദൈവസാന്നിധ്യവും അനുഭവിക്കാന്‍ കഴിയുക. ദൈവത്തിന്റെ പദ്ധതിക്ക് പൂര്‍ണ്ണമായി സമിര്‍പ്പിക്കുന്ന മാതാപിതാക്കളാണ് ഉത്തമ സന്താനങ്ങള്‍ക്ക് ജന്മം നല്കുന്നത്. താല്കാലികമായ തകര്‍ച്ചകളും പ്രയാസങ്ങളും കുടുംബങ്ങളെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കാനുള്ള വാതിലുകളാണെന്ന് ടോബി ഉദ്‌ബോധിപ്പിച്ചു. യുവജനങ്ങള്‍ക്ക് ക്ലാസുകള്‍ നയിച്ചത് സുരേഷ് ഡൊമനിക്, ഫാദര്‍ മാരിയോ എന്നിവരാണ്. കുഞ്ഞുങ്ങള്‍ക്ക് ക്ലാസുകള്‍ എടുത്തത് സിസ്റ്റേഴ്‌സ് , ഐവാന്‍ , മറിയ , ലിറ്റി, നിത്യ എന്നിവരായിരുന്നു.

ശനിയാഴ്ച വൈകുന്നേരം വിവിധ ഇടവകകളുടെ കലാപരിപാടികളോട് കൂടി ആദ്യദിനം അവസാനിച്ചു.
ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് അഭിവന്ദ്യ തിരുമേനിക്ക് ആരാധനാപരമായ സ്വീകരണവും തുടര്‍ന്ന് വിശുദ്ധ ബലിയും നടന്നു.
സമാപന സമ്മേളനത്തില്‍ കോണ്‍ഫറന്‍സിനെ വിലയിരുത്തി മൂന്ന് പേര്‍ സംസാരിച്ചു. തുടര്ന്ന് കോണ്‍ഫറന്‍സിന്റെ സംഘാടകനായ ബഹുമാനപ്പെട്ട ജോണ്‍ കുര്യാക്കോസ് അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. ജനറല്‍ കോഡിനേറ്റര്‍ ഫാദര്‍ സജി മുക്കൂട്ട് ആയിരുന്നു. വിവിധ കമ്മിറ്റികളിലായി അനേകം പേര്‍ ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
മലങ്കര കത്തോലിക്കാ സഭ മിഡ് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ്
മലങ്കര കത്തോലിക്കാ സഭ മിഡ് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ്
മലങ്കര കത്തോലിക്കാ സഭ മിഡ് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക