Image

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശക്ക് തുടക്കമായി

Published on 01 August, 2014
നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശക്ക് തുടക്കമായി
തിരുവനന്തപുരം: പുതുക്കിപ്പണിത നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ഇടവകയുടെ പുതുതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ  കൂദാശക്ക് തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പോലീത്താ, കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് മെത്രാപ്പോലീത്താ, കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ എന്നിവര്‍ കൂദാശയില്‍ സഹകാര്‍മികരാകും.

ആഗസ്‌റ് 1ന് മൂന്നിന് കാതോലിക്കാ ബാവായെയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരെയും നാലാഞ്ചിറ ആംസെറ്റ് ജംക്ഷനില്‍ സ്വീകരിക്കും. 3.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ സഹായ മെത്രാപ്പോലീത്താ ഡോ.സാമുവേല്‍ മാര്‍ ഐറിേയോസ്, മലങ്കര മാര്‍ത്തോമ്മാ സഭ കൊല്ലം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമൊഥെയോസ്, സി.എസ്.ഐ. ബിഷപ്പ് റവ. എ. ധര്‍മ്മരാജ് റസാലം, മേയര്‍ കെ. ചന്ദ്രിക, കെ. മുരളീധരന്‍ എം.എല്‍.എ., മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ സമ്മേളമത്തില്‍ പങ്കെടുക്കും.

വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരവും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും തുടങ്ങും. രണ്ടിന് രാവിലെ 6.15ന് കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടത്തും. 11ന് ആശീര്‍വാദവും സ്‌നേഹവിരുന്നും. ആഗസ്‌റ് മൂന്ന് മുതല്‍ 14 വരെ തീയതികളില്‍ രാവിലെ 6.15ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഒന്‍പതിന് രാവിലെ 9.30ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ നടത്തും. 10ന് രാവിലെ 9.30ന് സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും ജൂബിലി സംഗമവും ഉണ്ടാകും.

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തില്‍പെട്ട നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കുവേണ്ടി ദേശീയ പാതക്ക് സമീപമായി പുതുതായി നിര്‍മ്മിച്ച ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു മുതല്‍കൂട്ടാണ്.

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക