ഹൂസ്റ്റണ്‍: ഓഗസ്റ്റ് മാസത്തിന്റെ ആദ്യവാരത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന
ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും ഓഗസ്റ്റ് 3 മുതല്‍ 9 വരെ സെന്റ് തോമസ്
കാത്തലിക് കമ്യൂണിറ്റി സെന്‍ട്രലില്‍ വെച്ച് നടക്കുന്നതാണ്. സുപ്രസിദ്ധ സുവിശേഷ
പ്രസംഗകരായ റവ. കെ. ജോയി, റവ.കെ.ജെ. തോമസ്, റവ. എം.എ ജോണ്‍ എന്നിവര്‍ വചനപ്രഘോഷണം
നിര്‍വഹിക്കുന്നതാണ്. രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കടന്നുവരുന്ന കതൃദാസന്മാര്‍
നേതൃത്വം നല്‍കും. മീറ്റിംഗുകള്‍ക്ക് പി.കെ. തോമസ് നേതൃത്വം നല്‍കും.
വിലാസം: 162 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. തോമസ് (832 428 7645)