ചിക്കാഗോ നോര്‍ത്ത് ലെയ്‌ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗ്രൗണ്ട് ബ്രേക്കിഗ് നടത്തി
ജോയിച്ചന്‍ പുതുക്കുളംPublished on 31 July, 2014
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി
പുതുക്കിപ്പണിയുന്നതിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിഗ് ഇടവകയുടെ
കാവല്‍പിതാവ് പരിശുദ്ധ മോര്‍ പത്രോസ് ശ്ലീഹായുടെ
ഓര്‍മ്മപ്പെരുന്നാളിനൊടനുബന്ധിച്ച് ഇടവക മെത്രാപ്പോലീത്ത അഭി: എല്‍ദോ മോര്‍
തീത്തോസ് തിരുമനസ്സും വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും
ചേര്‍ന്ന് നിര്‍വ്വഹിച്ചു.
അമേരിക്കന്‍ ആര്‍ച്ച്‌ഡയോസിസിലെ
പ്രമുഖദേവാലങ്ങളില്‍ ഒന്നായ ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി
ഓര്‍ത്തഡോക്‌സ് ദേവാലയം പുതുക്കിപ്പണിയുകയെന്നത് ഇടവകാംഗങ്ങളുടേയും വികാരി
വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടേയും ഒരു
ചിരകാലാഭിലാഷമായിരുന്നു. ഇതിനുവേണ്ടി വന്ദ്യ: അച്ചനും ഇടവകാംഗങ്ങളും കഴിഞ്ഞ ഒരു
വര്‍ഷമായി പ്രയത്‌നിച്ചുവരൂന്നു. മനോഹരമായ ഒരു ദേവാലയത്തിന്റെ പ്ലാനിന്റെ
അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു. പള്ളിയുടെ പണി ഈ വരുന്ന ഓഗസ്‌റ്റ്
മാസം തുടങ്ങുകയും ദൈവേഷ്‌ടമായാല്‍ അടുത്തവര്‍ഷത്തെ ഇടവകപ്പെരുന്നാളിനോടനുബന്ധിച്ച്
പുതുക്കിപ്പണിത പള്ളിയുടെ കൂദാശ നിര്‍വഹിക്കുവാനുമാണ് പ്രത്യാശിക്കുന്നതെന്ന്
വികാരി. വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പാ
അറിയിച്ചു.
ഭദ്രാസനത്തിലെ ആദ്യകാല ഇടവകയായ ഈ പള്ളിയെ കഴിഞ്ഞ 33 വര്‍ഷമായി
മുന്നില്‍നിന്നു നയിക്കുന്ന ഇടവകയുടെ വന്ദ്യ: വികാരി തേലപ്പിള്ളില്‍ സക്കറിയ
കോറെപ്പിസ്‌കോപ്പായുടൊപ്പം ചേര്‍ന്ന് ഇടവകമുഴുവനും ഒത്തൊരുമിച്ച്
പ്രവത്തിക്കണമെന്നും ഈ ഇടവക ഭദ്രാസനത്തിന്റെ എല്ലാവിധമായ വളര്‍ച്ചയ്‌ക്കും
ഉന്നമനത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ പ്രത്യേകം ശ്ലാഘിക്കുകയും
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലവിധമായ ഭാവുകങ്ങളും നേരുന്നു എന്നും അഭി:
തിരുമനസ്സുകൊണ്ട് കല്‍പിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍
അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല