ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് പി.ടി. തോമസ്
എം.പിയും, ജോസ് കെ. മാണി എം.പിയും ഉപവസിക്കും. നാളെ മുതല്‍ ഇവര്‍ പാര്‍ലമെന്റിന്
മുന്നിലാണ് ഉപവാസം ആരംഭിക്കുന്നത്. കേരളത്തിന് പുതിയ ഡാം നിര്‍മിക്കാന്‍
അനുകൂലമായ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ്
സത്യഗ്രഹം നടത്തുന്നത്.
ജലവിഭവ മന്ത്രി പി.ജെ ജോസഫും റവന്യു മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നാളെ ഡെല്‍ഹിയിലെത്തും. കേന്ദ്ര ജലവിഭവ മന്ത്രി
പവന്‍കുമാര്‍ ബെന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധ മന്ത്രി
എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ മുല്ലപ്പെരിയാര്‍
വിഷയത്തില്‍ തമിഴ്നാട് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി പി.ജെ.ജോസഫ്
പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും
ജോസഫ് ആവശ്യപ്പെട്ടു.