ചെന്നൈ: തമിഴ്, മലയാളം സിനിമകളിലെ പ്രശസ്ത നടന് ദണ്ഡപാണി (71) അന്തരിച്ചു.
ഹൃദയാഘാതത്തത്തെുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വില്ലന്‍
വേഷങ്ങളിലായിരുന്നു ദണ്ഡപാണി കൂടുതലും അഭിനയിച്ചിരുന്നത്. കാതല്‍ എന്ന സിനിമയില്‍
ചെയ്ത വില്ലന്‍ റോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനുശേഷം അദ്ദേഹം കാതല്‍
ദണ്ഡപാണി എന്നും അറിയപ്പെട്ടു.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ
രാജമാണിക്യം, പോക്കിരിരാജ എന്നിവകളിലും ദണ്ഡപാണി
അഭിനയിച്ചിട്ടുണ്ട്.
തമിഴ് നായകന് ശരത്കുമാറിനൊപ്പം ശണ്ടമരുതം എന്ന
സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവെയാണ് ദണ്ഡപാണിക്ക് ഹൃദയാഘാതമുണ്ടായത്.