Image

മേജര്‍ രവിയുടെ പുതിയ പട്ടാളക്കഥയില്‍ പൃഥ്വിരാജ്

Published on 16 July, 2014
മേജര്‍ രവിയുടെ പുതിയ പട്ടാളക്കഥയില്‍  പൃഥ്വിരാജ്
മേജര്‍ രവിയുടെ പുതിയ പട്ടാളക്കഥയില്‍ നായകനാകുന്നത് പൃഥ്വിരാജ്. ‘പിക്കറ്റ് 43’ എന്ന ചിത്രം ഇന്ത്യാ -പാക് അതിര്‍ത്തിയിലെ സംഘര്‍ഷമേഖലയിലെ കഥ പറയുന്നു. അവിടെ ജോലി ചെയ്യുന്ന ഹരീന്ദ്രന്‍ നായര്‍ എന്ന പട്ടാളക്കാരന്‍െറ ഹൃദയവീകാരങ്ങളിലൂന്നിയാണ് കഥ പറയുന്നത്. അതിര്‍ത്തിയില്‍ ഒറ്റക്ക് കഴിയേണ്ടി വരുന്ന നായകന് വളര്‍ത്തുനായ മാത്രമാണ് കൂട്ട്.
പ്രമുഖ ഹിന്ദി നടന്‍ ജാവേദ് ജഫ്രി പാക് പട്ടാളവേഷത്തില്‍ ചിത്രത്തിലുണ്ട്.
ഫിലിം ബ്രീവറിയുടെ ബാനറില്‍ ഒ.ജി സുനിലാണ് നിര്‍മാണം.
അന്‍ഷു ശര്‍മയാണ് നായിക. രഞ്ജി പണിക്കര്‍, അനു മോഹന്‍, ഹരീഷ് പേരടി, അംഗന, ഫരീദ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.
മേജര്‍ രവിയുടെ പുതിയ പട്ടാളക്കഥയില്‍  പൃഥ്വിരാജ്
മേജര്‍ രവിയുടെ പുതിയ പട്ടാളക്കഥയില്‍  പൃഥ്വിരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക