Image

മദ്യവില്‍പ്പന കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

Published on 23 November, 2011
മദ്യവില്‍പ്പന കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാര്‍ മദ്യവില്‍പന കൂട്ടുന്ന ഒരു തീരുമാനവും ഈ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ്‌ ഉപസമിതി സമര്‍പ്പിച്ച മദ്യനയം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. മദ്യത്തിന്റെ അളവ്‌ കുറയ്‌ക്കുകയാണ്‌ യുഡിഎഫിന്റെ നയം. അതില്‍ മാറ്റമുണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ത്രീസ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കിയത്‌ ഇടതു സര്‍ക്കാരാണ്‌. ലഭിച്ച അപേക്ഷകളുടെ കാര്യം പരിശോധിക്കുമെന്നു മാത്രമാണ്‌ ഈ സര്‍ക്കാര്‍ പറഞ്ഞത്‌. താന്‍ നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1500 ഓളം കള്ളുഷാപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എ.കെ. ആന്റണിയുടെ ഭരണകാലത്ത്‌ ചാരായം നിരോധിച്ചകാര്യവും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക