സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്സ്
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-നവ വത്സരാഘോഷവും, ഏഷ്യാനെറ്റ് ന്യൂസിന്റെ
സാന്റാ യാത്രയ്ക്കുള്ള സ്വീകരണവും ഡിസംബര്‍ മൂന്നിന് വൈകിട്ട് 6 മണിക്ക്
കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് പ്രസിഡന്റ്
സാജു വടക്കേല്‍, സെക്രട്ടറി ഷീലാ ജോസ്, ട്രഷറര്‍ റോസിലി പാനികുളങ്ങര എന്നിവര്‍
പത്രക്കുറിപ്പില്‍ അറിയിച്ചു.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും,
വര്‍ണ്ണാഭമായ ഘോഷയാത്രയും ഉള്‍പ്പടെയുള്ള ആഘോഷപരിപാടികളാണ് ഈവര്‍ഷം
ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അന്നേദിവസം വൈകിട്ട് 6 മണിക്ക്
സ്നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. തുടര്‍ന്ന്
വാദ്യമേളങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ
സാന്റാ യാത്രയെ വേദിയിലേക്ക് ആനയിക്കും. ചടങ്ങില്‍ കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ
പള്ളി വികാരി ഫാ. സക്കറിയാസ് തോട്ടുവേലില്‍ ക്രിസ്മസ് സന്ദേശം നല്‍കും. കേരളാ
യൂണിവേഴ്സിറ്റി നിയമ വിഭാഗം മേധാവി ഡോ. കെ.സി. സണ്ണി മുഖ്യാതിഥിയായിരിക്കും.
കിഡ്സ് ക്ലബ്, യൂത്ത് ക്ലബ് ഉള്‍പ്പടെയുള്ള നവകേരള അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന
കലാപരിപാടികള്‍ അരങ്ങേറും. സുനില്‍ തൈമറ്റം അറിയിച്ചതാണിത്.