ഷിക്കാഗോ: ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ ഷിക്കാഗോ ഹയറ്റ് റീജന്‍സി
ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി പ്രവാസി മലയാള
സാഹിത്യത്തെപ്പറ്റി സെമിനാര്‍ നടത്തുന്നു.
ഡോ. ജോസഫ് തോമസ് അധ്യക്ഷത
വഹിക്കുന്ന സെമിനാറില്‍ അമേരിക്കന്‍ പ്രവാസി മലയാളി സാഹിത്യത്തെപ്പറ്റി സരോജ
വര്‍ഗീസും ആഗോള മലയാള പ്രവാസി സാഹിത്യത്തെകുറിച്ച് അറ്റോര്‍ണി മുരളിനായരും
പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശിവന് മുഹമ്മ മോഡറേറ്ററും ലക്ഷ്മി നായര്‍
ചര്‍ച്ചകള്‍ നയിക്കുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാഹിത്യ
സമ്മേളനം കണ്‍വീനര്‍ അഡ്വ. രതീദേവി 7085609880, അബ്ദു പുന്നയൂര്‍ക്കുളം
5869441805.