മലയാളികളുടെ എക്കാലത്തെയും പ്രിയനടി ഉര്‍വശി ശാരദ വീണ്ടും മലയാളത്തിലേക്ക്
എത്തുന്നു. ശ്രീകുമാരന്‍ തമ്പി സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെയാണ് ശാരദ
മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അമ്മത്തൊട്ടില്‍ എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തില്‍ മധുവിനൊപ്പമാണ് ശാരദ അഭിനയിക്കുക.
മധുവിനൊപ്പം അഭിനയിക്കാന്‍
പോകുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ശാരദ പറയുന്നു. മാത്രമല്ല ചിത്രത്തിന്റെ
വിഷയം വാര്ദ്ധക്യത്തെക്കുറിച്ചുള്ളതാണെന്നതും താന്‍ പ്രത്യേകമായി
കാണുന്നകാര്യമാണെന്നും ശാരദ പറയുന്നു.
എത്രയൊക്കെ വ്യത്യസ്തമായ വേഷങ്ങള്‍
താന്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളിപ്രേക്ഷകര്‍ എന്നും തന്നെ ഒരു
ദുഖപുത്രിയായിട്ടാണ് കാണുന്നതെന്നാണ് ശാരദ പറയുന്നത്. മലയാളത്തില്‍ പലപ്പോഴും
ഞാന്‍ ദുഖപുത്രി ഇമേജുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. ഒടുവില്‍ അഭിനയിച്ച
രാപ്പകല്‍, നായിക എന്ന ചിത്രത്തിലെ വേഷങ്ങളും മലയാളികള്‍ക്ക് എന്നും മനസില്‍
സൂക്ഷിയ്ക്കാന്‍ പോന്നതാണ്.