ആലുവ: ഒരു തെന്നിന്ത്യന്‍ നടി അമലപോളും തമിഴക സംവിധായകന് എ.എല്‍. വിജയ്യും
തമ്മിലുള്ള വിവാഹത്തിനു മുന്നോടിയായുള്ള മോതിരം മാറല്‍ ചടങ്ങ്
നടന്നു.
ഇന്നലെ ഉച്ചയ്ക്ക് 3.30ന് നടന്ന മോതിരം കൈമാറല്‍ ചടങ്ങില്‍
തമിഴ് സൂപ്പര്‍ താരം വിക്രം ഉള്‍പ്പെടെ സിനിമയിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും
നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു. വിജയ്യുടെ മാതാപിതാക്കള്‍
ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ നിന്നെത്തി. വൈകിട്ട് നെടുമ്പാശേരിയില്‍ നടന്ന
സ്വീകരണ വിരുന്നിലും പ്രമുഖരുള്‍പ്പെടെ പങ്കെടുത്തു.
ഇംഗ്ലീഷിലുള്ള
പ്രാര്‍ഥനകളോടെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. സംവിധായകന് ലാല്‍ ജോസ്,
താരങ്ങളായ അനുഷ്ക , ശരണ്യ എന്നിവരും പങ്കെടുത്തു. ഡല്‍ഹിയിലെ ഹിമാംഗി ഡിസൈന്‍
ചെയ്ത വെള്ള ഗൗണ്‍ അണിഞ്ഞെത്തിയ അമല പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ അനിത ഡോങ്ക്ര
ഡിസൈന്‍ ചെയ്ത ലെഹംഗ അണിഞ്ഞാണ് സ്വീകരണ ചടങ്ങിനെത്തിയത്.
കോട്ടും
സ്യൂട്ടുമായിരുന്നു വിജയ്യുടെ വേഷം. പള്ളിയില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട
ചടങ്ങിനു ശേഷം പുറത്തെത്തിയ വിജയ്യും അമലയും എല്ലാവരുടേയും
പ്രാര്ഥനയുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു.
ജൂണ്‍ 12ന് വിജയ്യുടെ നാടായ
ചെന്നൈയില്‍ ഹൈന്ദവ ആചാരപ്രകാരം കല്യാണം നടക്കും.