തീ പിടിച്ച വീട്ടില്‍നിന്ന് കുടുംബാംഗങ്ങളെ വളര്‍ത്തുനായ രക്ഷപ്പെടുത്തി
മൊയ്തീന് പുത്തന്‍ചിറPublished on 20 November, 2011
ആല്‍ബനി (ന്യൂയോര്‍ക്ക്): തീ പിടിച്ച് ആളിക്കത്തിയ വീട്ടിനകത്തുനിന്ന്
കുടുംബനാഥനടക്കം നാലുപേരെ അവരുടെ വളര്‍ത്തുനായ അത്ഭുതകരമായി
രക്ഷപ്പെടുത്തി.
ആല്ബനിക്കടുത്തുള്ള നാസ്സൗ എന്ന ചെറു പട്ടണത്തില്‍ നവംബര്‍ 18
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വീടിനു തീ പിടിച്ച്
ആളിപ്പടരുന്നതു കണ്ട വളര്‍ത്തുനായ പിറ്റ്ബുള്‍ വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.
രണ്ടു കൂട്ടികളടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവരും അപകടമില്ലാതെ രക്ഷപ്പെട്ടു.
പക്ഷേ, അവരുടെ വളര്‍ത്തു പൂച്ച അഗ്നിക്കിരയായി. വീട് പൂര്‍ണ്ണമായും കത്തി
നശിക്കുകയും ചെയ്തു. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല. വീട്ടുകാരെ അമേരിക്കന്‍
റെഡ്ക്രോസിന്റെ താത്ക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല