ന്യൂയോര്‍ക്ക്: അഴകും അറിവും ഒരുപോലെ സമന്വയിക്കുന്ന മിസ് ഇന്ത്യാ യുഎസ്എ
സൗന്ദര്യ മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ മലായാളം
ടെലിവഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഞായറാഴ്ച വൈകിട്ട് ഏഴു മണിമുതല്‍
മലയാളം ടെലിവിഷനില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം പ്രേഷകര്‍ക്ക് കാണാം.
മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നു മിസ് ഇന്ത്യാ സൗന്ദര്യമത്സരം ഇതാദ്യമായാണ്
ഒരു മലയാളം ടെലിവിഷന്‍ ചാനല്‍ ഇത്രയും വിപുലമായ രീതിയില്‍ തത്സമയം സംപ്രേഷണം
ചെയ്യുന്നത്.
കേന്ദ്രമന്ത്രി ഇ.അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത
ആറാമത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കോണ്‍ഫറന്‍സ്
ആദ്യമായി തത്സമയം സംപ്രേഷണം ചെയ്തതും മലയാളം ടെലിവിഷനായിരുന്നു. ഏഷ്യാനെറ്റിലെ
ജോണ്‍ ബ്രിട്ടാസ്, സൂര്യ ടിവിയിലെ റോയ് മാത്യു, മനോരമയിലെ ഡി.വിജയമോഹന്, കേരളാ
കൗമുദിയില്‍ നിന്ന് ബി.സി.ജോജൊ, പ്രമുഖ ഗായകന് എം.ജി.ശ്രീകുമാര്‍ എന്നീ നിരവധി
പ്രമുഖരായിരുന്നു ആ ചടങ്ങില്‍ പങ്കെടുത്തത്.
മലയാളം ടെലിവിഷനില്‍ തത്സമയം
സംപ്രേഷണം ചെയ്തതിനൊപ്പം മലയാളം ഐപി ടിവി നെറ്റ്വര്ക്കിലെ ലൈവ്
സ്ട്രീമിംഗിലൂടെ ലോകമെമ്പാടുമുള്ള പ്രേഷകരുടെ മുമ്പില്‍ തത്സമയം എത്തിച്ച്
ചരിത്രം സൃഷ്ടിക്കാനും മലയാളികളുടെ സ്വന്തം ചാനലായി മലയാളം ടെലിവിഷന്‍
കഴിഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: visit www.malayalamiptv.net or call
1-732-648-0576