-->

America

റീനി മമ്പലത്തിന്റെ `റിട്ടേണ്‍ ഫ്‌ളൈറ്റ്‌' എന്ന ചെറുകഥാസമാഹാരത്തിന്‌ നോര്‍ക്ക റൂട്ട്‌സ്‌ പ്രവാസി പുരസ്‌കാരം

Published

on

2012-ലെ പ്രവാസി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതായി പ്രവാസി ക്ഷേമ മന്ത്രി കെ.സി.ജോസഫ്‌ അറിയിച്ചു. പ്രവാസി സാഹിത്യ പുരസ്‌കാരത്തിന്‌ സുധീശ്‌ കുമാറിന്റെ ഭൂതക്കാഴ്‌ചകള്‍ നോവല്‍ വിഭാഗത്തിലും റീനി ജേക്കബിന്റെ റിട്ടേണ്‍ ഫ്‌ളൈറ്റ്‌ കഥാവിഭാഗത്തിലും അര്‍ഹമായി. വര്‍ക്കല സ്വദേശിയായ സുധീശ്‌ കുമാര്‍ മനാമയിലെ കമ്പനിയില്‍ ഗ്രാഫിക്‌ ഡിസൈനറായി ജോലി നോക്കുന്നു. അമേരിക്കന്‍ മലയാളിയായ റീനി ജേക്കബ്‌ കൊച്ചി സ്വദേശിനിയാണ്‌.

ദൃശ്യ മാധ്യമ വിഭാഗത്തില്‍ 2011 ല്‍ ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്‌ത നദീറ അജ്‌മലിന്റെ ആത്മഹത്യാ മുനമ്പിലെ പ്രവാസി ജീവിതം'എന്ന ന്യൂസ്‌ ഫീച്ചറിനാണ്‌ പുരസ്‌കാരം. മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികയില്‍ വി. അബ്ദുള്‍ മജീദ്‌ തയ്യാറാക്കിയ 'ഷൈലോക്കിന്റെ കെണിയിലകപ്പെടുന്ന പ്രവാസ ജീവിതം' എന്ന വാര്‍ത്താ പരമ്പര പ്രവാസി പത്ര മാധ്യമ പുരസ്‌കാരത്തിനും അര്‍ഹമായി. അന്‍പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങുന്നതാണ്‌ പുരസ്‌കാരങ്ങള്‍.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍ അനധികൃത കുടിയേറ്റത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്‌ ന്യൂസ്‌ ഫീച്ചര്‍ തയ്യാറാക്കിയ സിന്ധു ബിജുവിന്റെ 'ക്യാംപൈയിന്‍ എഗന്‍സ്റ്റ്‌ ഇല്ലീഗല്‍ സ്‌റ്റേ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി. പതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. പ്രവാസി സാമൂഹിക സേവന പുരസ്‌കാരത്തിന്‌ സാഗീര്‍. റ്റി തൃക്കരിപ്പൂര്‍കുവൈറ്റ്‌, രാമത്ത്‌ ഹരിദാസ്‌ബഹറിന്‍, ഒ.വൈ അഹമ്മദ്‌ ഖാന്‍യു.എ.ഇ, കരീം അബ്ദുളളഖത്തര്‍, പി.എ.വി. അബൂബക്കര്‍ഒമാന്‍ എന്നിവര്‍ അര്‍ഹരായി.

പ്രവാസി മലയാളികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമസഹായ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ്‌ സാമൂഹിക പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌. പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. നോര്‍ക്ക റൂട്ട്‌സാണ്‌ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

Facebook Comments

Comments

  1. vaayanakkaaran

    2014-05-21 05:56:16

    റിട്ടേൺ ഫ്ലൈറ്റ് എന്ന സമാഹാരത്തിലെ മിക്ക കഥകളും ഇമലയാളിയിൽ വായിച്ചിട്ടുണ്ട്. അമേരിക്കൻ പ്രവാസജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത നല്ല കഥകൾ. കേരള സർക്കാരിന്റെ അംഗീകാരം ഉചിതമായി. ഹൃദയംഗമായ അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല കഥകൾ എഴുതുക. 

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

The underlying destructive forces of the Indian economy (Sibi Mathew)

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More