ജോര്‍ജ് നടക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങളുമായി ആന്റോ ആന്റണി
Published on 20 May, 2014
കോട്ടയം: ചീഫ് വിപ്പ് പി.സി ജോര്‍ജ് നടക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങളുമായി
ആന്റോ ആന്റണി എം.പി പറഞ്ഞു.
വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന
പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ
ആന്റണി പറഞ്ഞു. മുമ്പിലും പിമ്പിലും പോലീസ് വാഹനങ്ങളും ഇടയ്ക്കു ക്വട്ടേഷന്‍
സംഘങ്ങളുമായാണ് പി.സി.ജോര്‍ജ് നടക്കുന്നത്. ഇതൊന്നുമില്ലാതെയാണ് താന്‍ ഇത്രയും
കാലം ജനങ്ങളുടെയിടയില്‍ കഴിഞ്ഞതെന്ന് ആന്റോ പറഞ്ഞു. തനിക്കുണ്ടായ ഭീഷണിയേ
തുടര്‍ന്ന് പോലീസ് സംരക്ഷണം തേടിയതിനെ ക്കുറിച്ച് ആക്ഷേപം ഉന്നയിക്കാന്‍
ജോര്‍ജിന് അര്‍ഹതയില്ല. ജോര്‍ജിന്റെ ഭീഷണി തനിക്കുണെ്ടന്നു പറഞ്ഞിട്ടില്ല.അദ്ദേഹം
ഇത് ഏറ്റുപിടിച്ചിരിക്കുകയാണ് ചെയ്തതെന്നും അന്റോ ആന്റണി പറഞ്ഞു.
അതിനിടെ പൂഞ്ഞാറില്‍ ആന്റോ ആന്റണിക്കെതിരേ വധശ്രമം ഉണ്ടായെങ്കില്‍ അതില്‍
തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു പി.സി. ജോര്‍ജ് ചോദിച്ചു. ആന്റോയെ
ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണെ്ടന്നുള്ളത് രാഷ്ട്രീയകൗതുകം
മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല