തിരുവനന്തപുരം: തിരുവനന്തപുരത്ത്
പരാജയപ്പെട്ടത് പള്ളി ഇടപെട്ടതുകൊണ്ടാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍.
അവസാനനിമിഷം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ്
ബെന്നറ്റ് ഏബ്രഹാമിന് വോട്ടുകിട്ടാത്തത്. സോണിയഗാന്ധിയുടെ നിര്‍ദേശാനുസരണം
ഓസ്കര് ഫെര്‍ണാണ്ടസും ഉമ്മന്‍ ചാണ്ടിയും പള്ളികളെ സ്വാധീനിച്ചുവെന്നും
രാജഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഒ.
രാജഗോപാല്‍ മുന്നിലെത്തിയെങ്കിലും പാറശാല , കോവളം , നെയ്യാറ്റിന്‍കര
മണ്ഡലങ്ങളില്‍ ശശി തരൂര്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി.