പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പുവിന്റെ 'ഷ്രോഡിങ്കറുടെ പൂച്ച' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണ്‍ പോര്‍ട്ടില്‍ വഴിയാണ് ഈ കൃതിയും സാഹിത്യപ്രേമികളായ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത് ഈ ഗ്രന്ഥത്തിന്റെ മുന്ച്ചട്ടയിലെയും പുറഞ്ചട്ടയിലെയും 'ടെക്സ്റ്റ്' ഇംഗ്ലീഷില്‍ രൂപപ്പെടുത്തിയിരിക്കുന്നു. ആധുനികതയെ പാരമ്പര്യവുമായി തുന്നിച്ചേര്‍ക്കുന്ന 43 കവിതകള്‍ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ സമാഹരിക്കപ്പെടാതെ കിടക്കുന്ന കവിതകളും ലേഖനങ്ങളും അടങ്ങുന്ന രണ്ടു കൃതികള്‍കൂടി അവസാന മിനുക്കുപണികള്‍ക്കു ശേഷം അടുത്തുതന്നെ പുറത്തിറങ്ങുന്നതാണ് — 'ഭാഷയെ വീണ്ടും കണ്ടെത്തല്‍' ധലേഖന സമാഹാരം; 'ആവര്ത്തീനമില്ലാത്ത അനുസ്വരങ്ങള്‍' കവിതാ സമാഹാരം.
പുസ്തകത്തിന്റെ ഉള്ളടക്ക സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം,
,“Look Inside”എന്ന ആമസോണ്‍ 'ഹൈപര്‍ ലിങ്ക്' തുറന്നാല്‍ സാദ്ധ്യമാണ്. പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത് 'ക്രിയേറ്റീവ്തിങ്കേഴ്സ്ഫോറം, ന്യുയോര്‍ക്ക് ' വഴിയാണ്.
ആമുഖമായ, 'അപ്രതീക്ഷിത ആരവം' എന്ന ലേഖനത്തില്‍ നിന്ന്:
'...ചിലപ്പോള്‍, എവിടെയോനിന്നും ഉതിര്‍ന്നു വീണ ഒരു വരിക്കു ചുറ്റും പൂമുറ്റം തീര്ക്കു ന്നുകവിത. ചിലപ്പോള്‍, വായനയ്ക്കിടയില്‍ തേട്ടിവരുന്ന മുന്‍ അനുഭവങ്ങളുടെ കോറലുകളായി മാറുന്നു കവിത. ചിലപ്പോള്‍, മറുപടി കൊടുക്കാത്ത രംഗങ്ങളുടെ കോപിഷ്ഠ ഗര്ജ്ജലനമാകുന്നു കവിത. ചിലപ്പോള്‍, ഉത്തരംതേടുന്ന ചോദ്യങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പടപ്പുറപ്പാടാകുന്നു കവിത. ചിലപ്പോള്‍, ഉത്തരങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള 'പലായനവാദ'മാകുന്നു കവിത. ചിലപ്പോള്‍, ഹൃദയമുറിവില്‍ മുക്കിയ കയ്യൊപ്പാകുന്നു കവിത!...'
ഈ ലിങ്കില്‍ അമര്ത്തു ക:
http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/ref=sr_1_5?s=books&ie=UTF8&qid=1399835313&sr=1-5&keywords=joy+kunjappu
കൂടാതെ, ഈയിടെ പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ 'ആരാണ് വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന കൃതി താഴത്തെ ലിങ്കിലും പരതാം.
http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/ref=sr_1_3?s=books&ie=UTF8&qid=1400312032&sr=1-3&keywords=joy+kunjappu