മേയ് 23ന് അച്ഛന് ഷ്റോഫും മകന് ഷ്റോഫും തിയറ്ററുകളില്‍ മല്‍സരിക്കാനിറങ്ങും.
പ്രമുഖ ബോളിവുഡ് നടന് ജാക്കി ഷ്റോഫിന്െറയും മകന് ടൈഗര്‍ ഷ്റോഫിന്െറയും സിനിമകളാണ് ബോക്സ് ഓഫീസില്‍ ഒരുമിച്ച് റിലീസായി മല്‍സരിക്കുന്നത്.
രജനീകാന്തിന്‍െറ ‘കോച്ചടയാനി’ല്‍ ജാക്കി ഷ്റോഫാണ് വില്ലന്‍. ഈ ചിത്രമിറങ്ങുന്ന 23ന് തന്നെയാണ് അദ്ദേഹത്തിന്‍െറ മകന് ടൈഗര്‍ ഷ്റോഫ് ആദ്യമായി നായകനാകുന്ന ‘ഹീറോപന്തി’യും റിലീസാകുന്നത്.
24കാരനായ ടൈഗറിന്‍െറ ഹീറോപന്തിയിലെ ആക്ഷന്‍, ഗാന രംഗങ്ങള്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൃതി സനോനാണ് ‘ഹീറോപന്തി’യിലെ നായിക. സബീര്‍ ഖാനാണ് ചിത്രത്തിന്‍െറ സംവിധായകന്.