ടെക്സസ് സിറ്റി(ടെക്സസ്)-ഏപ്രില്‍ 14 ന് 100വയസ്സു പൂര്‍ത്തിയാക്കിയ അമ്മൂമ്മ ടെക്സസ് സിറ്റി ഹൈസ്ക്കൂളില്‍ നടന്ന ഗ്രാഡുവേഷന് സെറിമണിയില്‍ ഹൊണറ്റി ഗ്രാഡുവേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ജൂണ്‍ 3 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം അമ്മൂമ്മ മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കിട്ടു. നൂറു വയസ്സുള്ള തെല്‍മ ഡയസ്സ് എട്ടു ഡോളര്‍ മണിക്കൂര്‍ ശമ്പളത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായിട്ടാണ് ജോലി ചെയ്യുന്നത്. 45 വര്‍ഷമായി ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് ഏങ്കിലും ഹൈസ്ക്കൂള് ഡിപ്ലോമ ഇല്ലാത്തതിന്റെ ഒരു ദുഃഖം തെല്മയ്ക്കുണ്ടായിരുന്നു.
ഇപ്പോള്‍ എന്റെ കൈവശം ഹൈസ്ക്കൂള് ഡിപ്ലോമ ഉണ്ട്. ഇതു നേടിയെടുക്കുവാന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കേണ്ടിവന്നു എന്നതിലുപരി ദീര്‍ഘനാളത്തെ ജീവിതത്തില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. അമ്മൂമ്മ പറഞ്ഞു.