ഷിക്കഗോ: വെസ്റ്റ്ബ്രൂക്ക് സ്കൂള്‍ ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥിനിയും
ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവകാംഗങ്ങളായ ചാത്തന്നൂര്‍ കാട്ടുവിളയില്‍ അലക്സ്
തോമസിന്റെയും കുണ്ടറ കുന്നുവിള പുത്തന്‍വീട്ടില്‍ ഷിജി അലക്സിന്റെയും രണ്ടാമത്തെ
പുത്രിയുമായ ഡോണ അലക്സ് നിര്യാതയായി.
നവംബര്‍ 17 വ്യാഴാഴ്ച രാവിലെ 10
മണിക്ക് ഷിക്കാഗോ മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിക്കുന്ന സംസ്കാരശുശ്രൂഷക്കു ശേഷം
നൈല്‍സിലുള്ള മേരീഹില്‍ സെമിത്തേരിയില്‍ (8600 Milwaukee AV, Niles, 60714)
സംസ്കാരം നടത്തും.
നവംബര്‍ 16 ബുധനാഴ്ച ഷിക്കാഗോ മാര്‍ത്തോമ്മാ
ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണിവരെ പൊതുദര്‍ശനം
നടത്തപ്പെടും.
ആഷ്ന, ക്രിസ്റ്റ എന്നിവര്‍ സഹോദരങ്ങളാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷിബു ഡേവിഡ്- 847-420-8846, ഐപ്പ്.
സി.വര്‍ഗീസ്-224-200-5771.