ഒപ്പമായിരുന്നീടും മറ്റുള്ള ജനങ്ങളെ ഒക്കെയും താഴ്ത്തിക്കെട്ടി നേതാവായ്ചമഞ്ഞീടും ഓര്‍പ്പിക്കും കൂടെക്കൂടെ തെറ്റുകള്‍മറ്റുള്ളോരെ ഒഴിയാതോരോവിധ സ്ഥാനവും കയ്യാളീടും
സര്‍വശക്തനാം ദൈവം പരിശുദ്ധനാംദൈവം സര്വസൃഷ്ടിക്കുമാദി കാരണഭൂതന്ദൈവം ഒരുമണ്തരിയാം നീ എന്തിനുമര്ത്യാമന്നി ലുരുവായ്തീര്ന്നു കൃത്യമാരുടെ കൈവേലയോ!
നിന്കരള്ത്തുമ്പില്തെല്ലും കാണ്മതില്ലലിവേതും നിര്‍ദയം മരവിച്ച നിര്‍വികാരതമാത്രം നില്ക്കുന്നുകാലം മുന്നിലാര്ദ്രതകാട്ടും ദൈവ മക്കളിന്‍ കാലൊച്ഛക്കായ്കാതോര്ത്തു വീണ്ടും വീണ്ടും
എത്രനാള്കഴിച്ചു നീ സോദരാ ദൈവത്തിന്റെ കാരുണ്യം കൊതിക്കുന്ന നിന്നുടെ വിന്ന്യാസങ്ങള്‍ കണ്ടു കണ്ടനുദിനം സര്‍വശക്തനാം ദൈവം ദുഖിച്ചുവിലപിപ്പൂ നിന്നെയോര്ത്തിന്നോളവും
എങ്കിലും വര്ഷിച്ചീടൂ നന്മകള് നാനാവിധം നിങ്കലേക്കയപ്പൂ തന്ദാസരെയൊന്നൊന്നായി കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേള്‍ക്കാതെയും നീണ്ടു നീണ്ടല്ലോ നിന്റെ നാളുകള്നിരന്തരം
ഇന്നു നീയവസരമൊക്കെയും തള്ളിക്കള ഞ്ഞന്പിന്റെ ദിനങ്ങളെയോരോന്നായവഗണി ച്ചൊടുവില്കെണിക്കുള്ളിലകപ്പെട്ടീടുംദിന മാഞ്ഞടിക്കുമ്പോള്‍കഷ്ടം! കഷ്ടമേകഥയിതു
നിര്വികാരനായ്നിന്നു കാപട്യജടിലമാം ജീവിതംനയിച്ചു നീ പോകുമ്പോളോര്‍ത്തീടുക കെണിപോല് വരുമൊരുദിനം നിന്നന്ത്യമത് ഫണമങ്ങുയര്ത്തിടും ഭവിക്കുംമാറ്റംവിനാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല