ഇടവേളയ്ക്കുശേഷം നടി നന്ദിയും തിരിച്ചെത്തുന്നു. തമിഴ് സൂപ്പര്‍ സംവിധായകന്
ഒരുക്കുന്ന പൂജ എന്ന സിനിമയിലൂടെയാണ് നന്ദിനയുടെ രണ്ടാംവരവ്. വിശാല്‍ നായകനാകുന്ന
ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയാവുന്നത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ്
നന്ദിനി തമിഴകത്തേക്ക് മടങ്ങിയെത്തുന്നത്. 2008ല്‍ ഇറങ്ങിയ സന്തോഷ് സുബ്രഹ്മണ്യം
എന്ന സിനിമയിലാണ് നന്ദിനി ഒടുവില്‍ അഭിനയിച്ചത്.
ബാലചന്ദ്രമേനോന്
സംവിധാനംചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി മലയാളത്തില്‍ അരങ്ങേറ്റം
കുറിച്ചത്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐ.ജി എന്ന
സിനിമയിലാണ് നന്ദിനി ഒടുവില്‍ അഭിനയിച്ചത്.
അയാള്‍ കഥയെഴുതുന്നു,
തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, ലേലം തുടങ്ങിയ സിനിമകളിലും മികച്ച
വേഷം നന്ദിനി കൈകാര്യം ചെയ്തിരുന്നു.