പ്രശസ്ത സംവിധായകന് ഷാജിയെം സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്നു
പേരിട്ടിരിക്കുന്ന സിനിമയിലൂടെ ബോളിവുഡ് മാദകറാണി ഷെര്‍ലിന്‍ ചോപ്ര മലയാളത്തില്‍
എത്തുന്നു. ഒരു മോഡലിന്റെ വേഷത്തിലാണ് ഷെര്‍ലിന്‍ ഈ സിനിമയില്‍ എത്തുന്നത്.
ഫാഷന്‍, മോഡല്‍ രംഗത്തെ കാഴ്ചകളാണ് സിനിമയുടെ പ്രമേയമാകുന്നത്. സിനിമയുടെ
പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ ഷെര്ലിനൊപ്പം
സംവിധായകന് ഷാജിയെമ്മും പങ്കെടുത്തു.
സിനിമയെ കുറിച്ച് ഏറെ
പ്രതീക്ഷയുള്ളതായി ഷെര്‍ലിന്‍ പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളിലായി ചെന്നൈയിലാണ്
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. മലയാളമടക്കം മൂന്ന് ഭാഷകളിലാണ് ഈ സിനിമ
ഒരുക്കുക.