Image

പ്രിയദര്‍ശന്‍ സിനിമ വിടുന്നു

Published on 07 March, 2014
പ്രിയദര്‍ശന്‍ സിനിമ വിടുന്നു
പ്രശസ്‌ത മലയാളം -ഹിന്ദി സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമ വിടുന്നു. ഇക്കാര്യം പ്രിയന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞെന്നാണ്‌ അറിയുന്നത്‌. സജീവമായിരിക്കെ ഒരു സിനിമാ പ്രവര്‍ത്തകന്‍ വെള്ളിത്തരയില്‍ നിന്ന്‌ വിരമിക്കുന്നത്‌ ഒരു പക്ഷെ ഇത്‌ ആദ്യത്തെ സംഭവമായിരിക്കും. അവസരങ്ങള്‍ കുറയുമ്പോള്‍ സ്വാഭാവികമായുള്ള പിന്മാറ്റമല്ലാതെ ആരും വിരമിച്ചതായി അധികം കേട്ടിട്ടില്ല. ഇന്ത്യയില്‍ തന്നെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളാണ്‌ പ്രിയന്‍. ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഒരാള്‍. അങ്ങനെയുള്ള പ്രിയന്റെ ഈ വരിമിക്കല്‍ തീര്‍ത്തും വ്യക്തിപരം മാത്രമണെന്നാണ്‌ കേള്‍ക്കുന്നത്‌. മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്‌ജലി എന്ന ചിത്രമാണ്‌ ഒടുവില്‍ റിലീസ്‌ ചെയ്‌തത്‌.

പ്രിയദര്‍ശന്‍ ഭാര്യ ലിസിയുമായുള്ള ബന്ധം ഒഴിയുന്നു എന്ന വാര്‍ത്ത വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഇരുവരും തമ്മില്‍ പിരിയാനൊരുങ്ങുന്നെന്നുവരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം എല്ലാ കുടുംബത്തിലും ഉള്ളപോലെ സൗന്ദര്യ പിണക്കം മത്രമാണെന്ന്‌ വിശദീകരിച്ച്‌ പ്രിയന്‍ തന്നെ രംഗത്ത്‌ വന്നതോടെ എല്ലാം ഒന്ന്‌ കെട്ടടങ്ങി.
പ്രിയദര്‍ശന്‍ സിനിമ വിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക