വടശ്ശേരിക്കര സംഗമം യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇന്റര്‍സ്കൂള്‍
ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 15,16 തീയതികളില്‍ വടശ്ശേരിക്കര
ടി.ടി.ടി എം.വി.എച്ച്.എസ് സ്കൂളിന്റെ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെട്ടു.
വടശ്ശേരിക്കര സ്കൂള്‍ മാനേജര്‍ തോമസ് കോശിയുടെ അധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍ വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജമ്മ പുഷ്പാംഗദന്
ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള
സമ്മാനവിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍
നിര്‍വഹിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിയന്നൂര്‍ ഹൈസ്കൂളും,
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടശ്ശേരിക്കര ഹൈസ്കൂളും വിജയികളായി. കൂടാതെ
അര്‍ഹരായ ഏതാനും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം
വടശ്ശേരിക്കര സംഗമം യു.എസ്.എ പ്രസിഡന്റ് ഐപ്പ് ഫിലിപ്പ് നിര്‍വഹിച്ചു. സംഗമം
ജോയിന്റ് സെക്രട്ടറി ഡി. ഗോപാലകൃഷ്ണന് തുടങ്ങി പല പ്രമുഖരും
ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന യോഗങ്ങളില്‍ സംസാരിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക്: ഐപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 516 326 1872.