Image

രാഷ്‌ട്രീയം വ്യക്തികേന്ദ്രീകൃതമാകരുത്‌: അമീര്‍ ഖാന്‍

Published on 28 February, 2014
രാഷ്‌ട്രീയം വ്യക്തികേന്ദ്രീകൃതമാകരുത്‌: അമീര്‍ ഖാന്‍
കൊച്ചി: രാഷ്‌ട്രീയം വ്യക്തികേന്ദ്രീകൃതമാകരുതെന്നും വ്യക്തിപ്രഭാവംകൊണ്ട്‌ രാജ്യത്തെ രക്ഷിക്കാനും കഴിയില്ലെന്നും ബോളിവുഡ്‌ നടന്‍ അമീര്‍ ഖാന്‍ പ്രസ്‌താവിച്ചു. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയം തന്നെ വേണമെന്നില്ല. രാഷ്ട്രീയത്തില്‍ തനിയ്‌ക്ക്‌ താത്‌പര്യമില്ലെന്നും അമിര്‍ഖാന്‍ പറഞ്ഞു. സ്റ്റാര്‍ ഇന്ത്യ ഒരുക്കുന്ന സത്യമേവ ജയതേ രണ്ടാ പതിപ്പിന്റെ പ്രചരാണാര്‍ത്ഥം കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലില്ലാതെ തന്നെ താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ പൂര്‍ണ സംതൃപ്‌തനാണെന്നും അതിന്‌ സത്യമേവ ജയതേ ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങളിള്‍ തിരിച്ചറിയാനും സാധിക്കുന്നുണ്ട്‌. എന്റെ കാഴ്‌ചപാടുകള്‍ മാറ്റാനും ഈ ഷോ സഹായിച്ചു അമീര്‍ പറഞ്ഞു.

സാധാരണ ജയങ്ങളുടെ പ്രശ്‌നങ്ങളില്‍ ഒരേമനസ്സോടെയാണ്‌ സമീപിക്കേണ്ടതെന്നും അവിടെ ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ വ്യത്യാസമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഷോയ്‌ക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം. ഇതിന്റെ ഭാഗമാകാന്‍ സന്തോഷമുണ്ട്‌ ലാല്‍ പറഞ്ഞു. മാര്‍ച്ച്‌ രണ്ട്‌ മുതല്‍ സത്യമേവ ജയതേയുടെ രണ്ടാംഘട്ട സംപ്രേക്ഷണം ആരംഭിയ്‌ക്കും.
രാഷ്‌ട്രീയം വ്യക്തികേന്ദ്രീകൃതമാകരുത്‌: അമീര്‍ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക