ഗായികയും സംഗീത സംവിധായികയും നായികയുമായി നിറഞ്ഞാടുന്ന ശ്രുതി ഹാസന്‍െറ പുതിയ പാട്ടിനു വേണ്ടി നൃത്തമാടാന്‍ കൂട്ടിനത്തെിയത് അല്ലു അര്ജുന്.
സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന അല്ലു അര്ജുന് ചിത്രമായ ‘റേസ് ഗുറാമി’ലാണ് കമല്‍ ഹാസന്‍െറ പുത്രി ശ്രുതിയുടെ പുതിയ പാട്ട്. എസ്. എസ്. തമനാണ് ഗാനത്തിന് ഈണമൊരുക്കിയത്.
ശ്രുതി ഹാസനും സലോനി അശ്വനിയുമാണ് ചിത്രത്തിലെ നായികമാര്‍.
അടിച്ചുപൊളി പാട്ടുകളുടെ ഗണത്തില്‍ പെടുന്ന ‘ലെറ്റസ് ഡൗണ്‍ ഡൗണ്‍ ഡൗണ്‍ ഡബ്ബ’ എന്നുതുടങ്ങുന്ന ഗാനമാണ് ശ്രുതി ആലപിച്ചിരിക്കുന്നത്. ‘ഡബ് സ്റ്റെപ്’ ഗണത്തില്‍പെടുത്താവുന്ന ഗാനത്തില്‍ അല്ലുവിനൊപ്പം നൃത്തം വെക്കുന്നതും ശ്രുതി തന്നെ. ബോളിവുഡില്‍ നിന്നുള്ള കോറിയോഗ്രാഫര്‍ ഫിറോസ് ഖാനാണ് ‘ഡൗണ്‍ ഡൗണ്‍ ഡബ്ബ’യുടെ നൃത്തസംവിധാനം.
11.1 ഓറോ ത്രീഡി ശബ്ദ സംവിധാനത്തില്‍ ഒരുക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘റേസ് ഗുറാം’.
ഇതിനുമുമ്പ് തമിഴ്, തെലുങ്ക് ഉള്‍പെടെയുള്ള ഭാഷകളില്‍ ശ്രുതി പാടിയിട്ടുണ്ട്. തെലുങ്കില്‍ ‘ഓ മൈ ഫ്രണ്ട്’, ‘ത്രീ’, ‘ഈനാട്’ തുടങ്ങി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തമിഴില്‍ ‘ഏഴാം അറിവ്’ ഉള്‍പെടെയുള്ള ചിത്രങ്ങളില്‍ സ്വന്തമായി ആലപിച്ച ഗാനത്തിന് വേണ്ടി ശ്രുതി നൃത്തം ചെയ്തിട്ടുമുണ്ട്.