മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുമ്പോള്‍ നായക നടനായ
കമലഹാസന് ലഭിക്കുന്നത് 20 കോടി രൂപ പ്രതിഫലം!
മോഹന്‍ലാലിനെ നായകനാക്കി
ജിത്തു ജോസഫ് സംവിധാന ചെയ്ത് സൂപ്പര്‍ഹിറ്റായ ദൃശ്യം ജിത്തു തന്നെയാണ് തമിഴിലും
ചിത്രം സംവിധാനം ചെയ്യുന്നത്. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ്
പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കും.
ഒരു ദിവസം 40 ലക്ഷം രൂപ
വച്ച് 50 ദിവസത്തെ ഡേറ്റാണ് കമല്‍ നല്‍കിയിരിക്കുന്നത്. അതേസമയം തമിഴ്
റീമേക്കിലേക്ക് മീനയെ തന്റെ നായികയായി വേണ്ടെന്ന് കമലഹാസന് നിര്‍മാതാക്കളോട്
ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു.