America

വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്

മനോഹര്‍ തോമസ്

Published

on

ഈ മണ്ണില്‍ ഈ വിമര്‍ശന സാഹിത്യശാഖ വളരാതെ പോയതിനെ വിലയിരുത്തുകയായിരുന്നു സര്‍ഗ്ഗവേദിയുടെ ലക്ഷ്യം. അതുണ്ടാക്കിയ കെടുതികളും, നാണക്കേടുകളും, വര്‍ഷങ്ങളായി വായന തുടരുന്ന സഹൃദയവൃന്ദത്തിന് അറിയാവുന്നതുമാണല്ലോ. മൂല്യമില്ലാത്ത കൃതികള്‍ പ്രസിദ്ധീകരിക്കുന്നതു സമൂഹ ദ്രോഹമായി കണക്കാക്കിയിരുന്ന ഒരു കാലം മുഖ്യധാരയില്‍ ഉണ്ടായിരുന്നു എന്നതും മറക്കാവുന്നതല്ല. ഒരാള്‍ ഒരു കൃതി വിമര്‍ശിച്ചെഴുതിയാല്‍, അത് വ്യക്തിപരമായി എടുത്ത് ചെളിവാരി എറിയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് ചെറിയാന്‍ കെ. ചെറിയാനെ പോലുള്ള കവികള്‍ ആ ഉദ്യമത്തില്‍നിന്ന് പിന്മാറിയത്. പിന്നീട് പൂച്ചക്ക് ആരു മണി കെട്ടും എന്ന അവസ്ഥ വന്നു. ഇടക്കും തെറ്റക്കും അവിടവിടെ, പുസ്തക പരിചയം, വിലയിരുത്തല്‍ എന്നീ പേരുകളില്‍ ചില ലേഖനകള്‍ പ്രത്യക്ഷപെടാറുണ്ടെങ്കിലും, അതൊരു പുറം ചൊറിയല്‍ പരിധിയില്‍ നിന്ന് മുന്നോട്ടു പോകാറില്ല.
പ്രബന്ധം അവതരിപ്പിച്ച കെ.കെ.ജോണ്‍സണ്‍ ഒരു സാഹിത്യ നിരൂപകന്റെ ധര്‍മ്മം എന്താണെന്നു വ്യക്തമാക്കി. ലീലാവതിക്കും, കെ.പി. അപ്പനും ശേഷം മലയാള സാഹിത്യത്തില്‍ നിരൂപണം മുരടിച്ചു നില്‍ക്കുകയാണ് എന്നൊരു ചൊല്ലുണ്ടെങ്കിലും, വി. രാജകൃഷ്ണനെയും, ആഷ മേനോനെയും, പോലെയുള്ള നിരൂപകരെ വിസ്മരിക്കാവുന്നതല്ല.

ഈ മലയാളിയില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന വിദ്യാധരന്‍ എന്ന അപരനാമധേയന്‍ തന്റെ വാക്കുകളുടെയും ഉദാഹരണങ്ങളുടെയും പ്രയോഗത്തില്‍ നിന്ന് തന്നെ മുപ്പതു വര്‍ഷത്തെ വായനയുടെ ദയനീയ ദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ വായന ഉപകരണങ്ങള്‍ വേണ്ടപോലെ കിട്ടാത്ത അമേരിക്കയിലോ, ഗള്‍ഫിലോ പെട്ടുപോയതു കൊണ്ടായിരിക്കാം.
പ്രപ്രൊഫ.എ.കെ.ബി. പിള്ള തന്റെ പ്രസംഗത്തില്‍ വിമര്‍ശനം വസ്തുനിഷ്ടമായിരിക്കണം എന്ന് വ്യക്തമാക്കി. കാരണം, അതിന്റെ ഗതി സാമാന്യ ജീവിതത്തിന്റെ ഒഴുക്കിന് അനുസരിച്ചായിരിക്കണം. അന്ത്രപോളജിയിലെ സിസ്ടമാടിക് തിങ്കിങ്ങ് പ്രകാരം ഒരു രാജ്യത്തെ മൊത്തത്തില്‍ കാണണം. നിരൂപകന്‍ സാഹിത്യകാരനെക്കാള്‍ പ്രഗല്‍ഭനും ആയിരിക്കണം. എ. ബാലകൃഷ്ണപിള്ളയാണ് ആധുനിക വിമര്‍ശന സാഹിത്യത്തിന്റെ പിതാവ് എന്നാല്‍ അദ്ദേഹത്തിനും ഒരു പാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പ്രൊഫ. ലീലാവതിക്കും വളരെ പരിമിതികള്‍ ഉണ്ടെന്നും, കുറ്റം പറയാതെയുള്ള ആസ്വാദന രീതിയാണ് അവരുടെതെന്നു, അത് എഴുത്തുകാരന് ഗുണം ചെയ്യില്ല എന്നും പ്രൊഫ. പിള്ള പറഞ്ഞു.

മലയാള വിമര്‍ശന സാഹിത്യത്തിലെ എല്ലാ അതികായന്മാരെയും പരാമര്‍ശിച്ച്, കത്തികയറിയ പ്രൊ.എം.ടി. ആന്റണി തന്റെ ഗുരുഭൂതനായ പ്രൊഫ. മുണ്ടശ്ശേരിയെ പ്രകീര്‍ത്തിക്കാനും മറന്നില്ല. തനിക്കേറ്റവും ആരാധ്യനും ധിഷണാശാലിയുമായ അഴീക്കോടിനെ മുണ്ടശ്ശേരിയുടെ അരുമ അനുജനായി വിശേഷിപ്പിക്കുക ആയിരുന്നു.

ഇവിടെ സാഹിത്യവിമര്‍ശനം ശുഷകമല്ല എന്നാണ് പ്രൊഫ. ജോയ് കുഞ്ഞാപ്പുവിന്റെ അഭിപ്രായം. മുണ്ടശ്ശേരി രണ്ടായി തിരിച്ച സാഹിത്യ നിരൂപണത്തെപ്പറ്റി(1. പുസ്തകപരിചയം. 2. സാഹിത്യവിചിന്തനം) വിവരിക്കുമ്പോള്‍, ചരിത്രപരമായി അത് മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി പ്രൊഫ. ജോയ് പറഞ്ഞു. ഒരു പ്രസ്ഥാനം വളര്‍ന്ന് വരുമ്പോള്‍ അതിനെ വിലയിരുത്താനുള്ള ഉപാധികള്‍ ഉണ്ടാകണം. ഫിലോസഫി അവലംബിച്ച് പ്രൊഫ.കെ.എം. തരകന്‍ സാഹിത്യ നിരൂപണം നടത്തി. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രൊഫ. ലീലാവതിയും എം.എന്‍. വിജയനും നിരൂപണം നടത്തി. എന്നാല്‍ മോഡേണ്‍ ടെക്‌നോളജിയുടെ ചുവട് പിടിച്ച നിരൂപണം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ ഇന്ന് വായിക്കാന്‍ ആളില്ല. അങ്ങിനെ നിരൂപണം ശാഖ അനാഥമായി.

സര്‍ഗവേദിയില്‍ ഈയിടെ തുടര്‍ച്ചയായി പങ്കെടുക്കുന്ന റിട്ട. ഇംഗ്ലീഷ് പ്രൊഫസര്‍ ജോണ്‍ മുല്ലെന്‍ 1094 എഴുതിയ ജോര്‍ജ് ഒര്‍വെല്ലിനെയും, ഫാരന്‍ഹൈറ്റ് 451 രചിച്ച റേ ബ്രാഡ് ബെറിയെയും പരാമര്‍ശിച്ചശേഷം, പ്രസിദ്ധീകരണ മേഖലയിലെ അതികായകനായ മാര്‍ഡോകിനെ സൂക്ഷിക്കണം എന്ന് പറഞ്ഞു. തന്റെ അനേകം പത്രങ്ങളും മാസികകളും വഴി ലോകമെങ്ങും സാംസ്‌കാരിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന " Murdock is a problem for the media for  India ,for  America " എന്നാണ് പറഞ്ഞത്.

പ്രൊഫ.എന്‍.പി. ഷീലയുടെ അഭിപ്രായത്തില്‍ നിരൂപണം ആസ്വാദനവും, മൂല്യനിര്‍ണ്ണയവുമാണ്. അതിനുപുറമെ നിരൂപകന്‍ ഒരു വിദഗ്ദ്ധന്‍ ആയിരിക്കണം. ഒരു നിരൂപകനു എന്തൊക്കെ ഗുണങ്ങളാണ് വേണ്ടതെന്നു  വില്യം ഹെന്ററി ഹഡ്‌സണ്‍ എഴുതി വച്ചിട്ടുണ്ട്. തുറന്ന മനസ് മാനസികമായ ഉണര്‍ന്നിരിക്കല്‍, അടിസ്ഥാന വിശ്വാസങ്ങള്‍ തുടങ്ങിയവ മുഖ്യധാരയിലെ പഴയ കാലഘട്ടം നിരൂപണത്രയങ്ങള്‍ക്ക് കാതോര്‍ക്കുമായിരുന്നു. എം.പി.പോള്‍, മുണ്ടശ്ശേരി മാരാര്‍ സത് സന്താന ഭാഗ്യ പ്രാര്‍ത്ഥനപോലൊന്ന് കഴിച്ചിട്ടുവേണം എന്തെങ്കിലും എഴുതാന്‍. കോഴി മുട്ടയിട്ടാല്‍ പുരപുറത്ത് കയറി നിന്ന് കൂവും. ആന പ്രസവിച്ചാല്‍ ആരും അറിയില്ല. സാഹിത്യ രചന സ്വന്തസുഖായ ആയിരിക്കരുത്. ലോകസുഖായ ആയിരിക്കണം.

സാഹിത്യ നിരൂപണം ഒരു കലാരൂപമാണെന്നു സമര്‍ത്ഥിച്ചശേഷം, നിരൂപണം ലോകത്തെ ചില വേദനാജനകവും, തിക്തവുമായ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി സരോജ വറുഗീസ് തന്മയത്വത്തോടെ സംസാരിക്കുകയുണ്ടായി.

മാമന്‍ മാത്യൂ ഇങ്ങനെ പറഞ്ഞു, അഴീക്കോട് സത്യസന്ധമല്ലാത്ത വിമര്‍ശനം നടത്തിയിട്ടുണ്ട്. ശരിയാണഅ. നിരൂപകനും രുചിഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, സ്വന്തം പറ്റെനില്‍ നിന്ന് കാണാതെ, വ്യക്തിപരമാകാതെ വേണം ഒരാള്‍ നിരൂപണം നടത്തേണ്ടത്.

രാജു തോമസ് സൂസന്‍ സോണ്ടഗിനെ ഉദ്ധരിച്ചുകൊണ്ട്, ഒരു കൃതിയെ മാസ്റ്റര്‍ പിസിനോട് ഉരച്ചുനോക്കുന്നതിന് പകരം ' midiocker " ആയ രചനകളുമായി താരതമ്യപ്പെടുത്തി, അതിനെ പുകഴ്ത്തി പുകഴ്ത്തി, ഒരു നല്ല സൃഷ്ടി വരുമ്പോള്‍ അതിനെപ്പറ്റി പറയാന്‍ വാക്കില്ലാതെ വരുന്ന "illness of relativism "അതിനെയാണ് മാത്യൂ പണ്ട് Anald  'PHILISTINISAM എന്നു വിളിച്ചത്. പലരും അഭിപ്രായപ്പെടുന്നത് പോലെ, എന്നു അമേരിക്കയില്‍ അനുവാചകനുള്ളത് നിരൂപണം കയ്യാളുന്ന അക്കാദമിക പ്രൊഫഷണല്‍ ക്രിട്ടിക്കുകള്‍ക്കല്ല, ഇന്റര്‍നെറ്റ് ലോകത്തെ ബ്ലോഗ് നിരൂപകര്‍ക്കാണ്. ബ്ലോഗ് ക്രിട്ടിക്കിന് അനുവാചകന്‍ ഒരു " UN KNOWN FRIEND " ആണ്… തനിക്കാറിയാത്ത, എന്നാല്‍ താന്‍ എഴുതുന്നത് മനസ്സിലാകുന്ന സുഹൃത്ത്. ആ ബന്ധത്തില്‍ ആര്‍ജ്ജവമുണ്ട്, പ്രയോജനമുണ്ട്, ഒരു കൃതിയെപ്പറ്റി ധാരാളമായി വരുന്ന അഭിപ്രായങ്ങള്‍ വായിച്ചു വായനക്കാരന്‍ തന്നെ തീരുമാനിക്കട്ടെ. ഈ ബ്ലോഗ് നിരൂപണത്തെ KARSTON  JENSON " വിശേഷിപ്പിക്കുന്നു, “ഇതു സംസ്‌കാരത്തിന്റെ പറുദീസയാണ്”  ഇന്നിവിടെ നടമാടുന്ന ഇഷ്ടമുള്ളവരെ വാനോലം പുകഴ്ത്തുകയും, അല്ലാത്തവരെ എകഴ്ത്തുകയും ചെയ്യുന്ന മൂന്നാംകിട വിമര്‍സനത്തിനും അപ്പുറം, സര്‍ഗപ്രതിഭയുള്ള എഴുത്തുകാരന്‍ പേടിക്കേണ്ടത് ആഴമുള്ള വായനക്കാരന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെയാണ്. അവിടെ എഴുത്തുകാരന്റെ ഉത്തരവാദിത്വം ഭാരിച്ചതാകുന്നു. എഴുത്തുകാരന്‍ തന്നെ വിമര്‍ശകന്റെ ഷൂസിനകത്തുനിന്നു തന്റെ സൃഷ്ടിയിലേക്കു നോക്കാന്‍ നിര്‍ബന്ധിതനാകുന്നു. അങ്ങിനെ ഉദാത്തമായ സൃഷ്ടികള്‍ പിറവിയെടുക്കുന്നു.

sargavedi meeting photo
sargavedi meeting photo

Facebook Comments

Comments

1. Mathew Varghese, Canada

2014-02-11 05:33:53

Very good response from Vidyaadharan

2. John Varghese

2014-02-11 05:10:58

എന്തായാലും വിദ്യാധരൻ അമേരിക്കയിലെ ചില എഴുത്തുകാരുടെ ഉറക്കം കെടുത്തുന്നുണ്ട് . ആത്മ വിശ്വാസമുള്ള എഴുത്തുകാർ എന്തിനു വിമർശകരെ ഭയപ്പെടണം ? വിമർശകർ ഇല്ലാതിരുന്ന കാലം എന്നാണു ഇല്ലാത്തത്? നന്നായിച്ചിട്ടു വായിച്ചിട്ട് എഴുത്ത് ചേട്ടന്മാരെ ചേച്ചിമാരെ.  നിങ്ങൾ നൂറുകണക്കിന് എഴുത്തുകാരുള്ളപ്പോൾ ഒരു വിദ്യാധരൻ നല്ലതല്ലേ? ഗാർബേജ് പ്രൊടക്ഷൻ കുറഞ്ഞിരിക്കുമല്ലൊ?

3. വിദ്യാധരൻ

2014-02-10 21:14:59

എന്റെ ചെറുപ്പത്തിൽ എന്റെ മാതാപിതാക്കൾ എന്നെ ശിക്ഷിച്ചു വളർത്തിയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ നശിച്ചുപോകയില്ലായിരുന്നു എന്ന് വിലപിക്കുന്നവരെപോലെയുണ്ട് മനോഹർ തോമസിന്റെ പരിദേവനം.  നല്ല വിമർശകർ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ നശിക്കപ്പെട്ട എഴുത്തുകാർ അമേരിക്കയിൽ ഉണ്ടാകുകയില്ലായിരുന്നു എന്ന് വ്യംഗ്യാർഥം.  "മൂല്യമില്ലാത്ത കൃതികള്‍ പ്രസിദ്ധീകരിക്കുന്നതു സമൂഹ ദ്രോഹമായി കണക്കാക്കിയിരുന്ന ഒരു കാലം മുഖ്യധാരയില്‍ ഉണ്ടായിരുന്നു എന്നതും മറക്കാവുന്നതല്ല." ഇതിന്റെ അർഥം ഇന്ന് മൂല്യമില്ലാത്ത കൃതികൾ പ്രസിദ്ധീകരിക്കുന്നതു സമൂഹ ദ്രോഹമായി ആരും കണക്കാക്കുന്നില്ല എന്ന്.  "ഒരാള്‍ ഒരു കൃതി വിമര്‍ശിച്ചെഴുതിയാല്‍, അത് വ്യക്തിപരമായി എടുത്ത് ചെളിവാരി എറിയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് ചെറിയാന്‍ കെ. ചെറിയാനെ പോലുള്ള കവികള്‍ ആ ഉദ്യമത്തില്‍നിന്ന് പിന്മാറിയത്. " ഇത് ലേഖകന്റെ വിവരം ഇല്ലായ്മ.  ചെറിയാൻ കെ ചെറിയാൻ അമേരിക്കയിൽ വരുന്നതിനു മുൻപ്, അതായത് മുപ്പതു വർഷങ്ങൾക്കു മുൻപ്, കേരളത്തിൽ വച്ച്  സാഹിത്യ സപരിയിൽ സജ്ജിവമായിരുന്നു എന്ന് അമേരിക്കയിൽ പണ്ട് കുടിയേറിവർക്ക് അറിയാവുന്ന വസ്തുതയാണ്. കൂടാതെ അദ്ദേഹം ആരെങ്കിലും ചെളിവാരി എറിഞ്ഞു എന്ന് വച്ച് ഒളിച്ചോടുന്ന വ്യക്തിയല്ല എന്ന് അടുത്തകാലത്ത്  ഹൈക്കുവിന്റെ ലോകത്തേക്ക് കടന്നു വന്നു പരീക്ഷണം നടത്തി തെളിയിച്ച ഒരാളാണ്.  ആരെങ്കിലും വിമർശിച്ചു എന്ന് വച്ച് ഇളകി വശാകുന്ന ഒരു വ്യക്തി ആണ് ചെറിയാൻ കെ. ചെറിയാൻ എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ' മല ഇളകിലും മനം ഇളകാ' എന്ന് ധ്വൊനി. ഇളക്കം മുഴുവൻ അമേരിക്കയിൽ എഴുത്തുകാരാണ് എന്ന് സ്വയം വീമ്പി ഇളക്കി, സംഘടനകളുടെ മറവിലും, ചില കൂട്ടുകെട്ടുകളുടെ മറവിലും, അവാർഡുകൾ കൊടുത്തും വാങ്ങിച്ചും, ചോദിക്കാനും പറയാനും ആളില്ലാതെ  സ്വൈരവിഹാരം നടത്തിയിരുന്നവർക്കാണ് . നശിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയുടെ കാവൽ നായിക്കളാണ്  ഞങ്ങൾ (കുര മാത്രമേയുള്ളൂ ) ഞങ്ങളെ ചോദ്യം ചെയ്യാൻ നീ ആരെട വിദ്യാധര, 'നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മറികിടക്കടാ' എന്ന ഭാവത്തിൽ ഇടയ്ക്കിടെ ഇവർ 'വെളിച്ചപ്പാട് തുള്ളുകയാണ് " കാണാൻ പറ്റിയില്ലെങ്കിലും കേൾക്കാൻ സുഖം ഉണ്ട്. ഒരുകൂട്ടർ മംഗ്ലീഷിൽ കൂടി മലയാളത്തെ നശിപ്പിക്കുമ്പോൾ മേൽപ്പറഞ്ഞ വിദ്വാന്മാർ അവരുടെ പുതിയ സാഹിത്യ നിർവചനത്തിലൂടെ ഭാഷയെ വിരൂപം ആക്കും.

"ഈമലയാളിയില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന വിദ്യാധരന്‍ എന്ന അപരനാമധേയന്‍ തന്റെ വാക്കുകളുടെയും ഉദാഹരണങ്ങളുടെയും പ്രയോഗത്തില്‍ നിന്ന് തന്നെ മുപ്പതു വര്‍ഷത്തെ വായനയുടെ ദയനീയ ദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ വായന ഉപകരണങ്ങള്‍ വേണ്ടപോലെ കിട്ടാത്ത അമേരിക്കയിലോ, ഗള്‍ഫിലോ പെട്ടുപോയതു കൊണ്ടായിരിക്കാം."  മുപ്പതു വർഷം മുൻപുള്ള ഗ്രന്ഥങ്ങൾപ്പോലും വായിക്കാതെ കഥകളും ലേഖനങ്ങളും കവിതകളും അമേരിക്കയിൽ ഇരുന്നു  പടച്ചു വിടുന്നതിനെക്കാളും നല്ലതല്ലേ മുപ്പുതു വർഷങ്ങൾക്കു മുൻപുള്ള പുസ്തകങ്ങൾ വായിച്ചിട്ട് അഭിപ്രായം എഴുതുന്നത്‌ .   സ്വയം തങ്ങൾ മറ്റുള്ളവരാൽ അംഗീകരിക്കപ്പെട്ട സാഹിത്യകാരന്മാർ ആണെന്ന്  വരുത്തി തീർക്കുന്നതിന്റെ ഒരു ഭാഗമായിരുന്നു ലേഖകൻ ഈ അടിത്തിടക്ക് സൂര്യഗോപുരം  എന്ന ഒരു ഒരു അഭിമുഖത്തിൽ രഖപ്പെദുത്തിയ അഭിപ്രായം " പണ്ട് അമേരിക്കയിലെ എഴുത്തുകാരെ കേരള സാഹിത്യകാരന്മാർ അംഗീകരിക്കുകയില്ലായിരുന്നു പക്ഷെ അത് മാറിപ്പോയി. ഇന്ന് അമേരിക്കൻ സാഹിത്യകാരന്മാരില്ലാതെ മലയാള ഭാഷ നിലനില്ക്കുകയില്ല എന്ന അവസ്ഥ ആയിരിക്കുന്നു. മലയാള സാഹിത്യ അക്കാടമിയുടെ ചെയർമാൻ വരെ ഈ സാഹിത്യ പഞ്ചാനന്മാരെ തേടി അമേരിക്കയിലേക്ക് എത്തിയിരിക്കുന്ന്.  കാരണം ഇവരാണ് ഭാഷയുടെ കാവൽനായിക്കൾ.  ഈ കഴിഞ്ഞ മുപ്പതു വർഷമ്മായിട്ടു വായിക്കാൻ കൊള്ളാവുന്ന എത്ര സാഹിത്യ ഗ്രന്ഥങ്ങൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ടെന്ന്നി ങ്ങൾക്ക് ചൂണ്ടികാണിക്കാൻ കഴിയും ? ഒന്നും തന്നെയില്ല ആയതുകൊണ്ട് മുപ്പതല്ല ആയിരത്തി എഴുന്നൂറെങ്കിലും  വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളിലേക്ക് ഞാൻ മടങ്ങട്ടെ അറിവ് തേടി

പുരാണമിത്യേവ ന സാധുസർവ്വം

ന ചാപികാവ്യം നവ മിത്യവദ്യം

സന്ത : പരീക്ഷാന്യതരത്  ഭജന്തേ

മൂഡ: പര പ്രത്യയനേയാ  ബുദ്ധി (കാളിദാസൻ -മാളവികാഗ്നി മിത്രം )

പഴതാണ് എന്നതുകൊണ്ട്‌ എല്ലാം നന്നായികൊള്ളണം എന്നില്ല. പുതിയതാണ് എന്നതുകൊണ്ട്‌ കാവ്യം നിന്ദ്യവും ആകുന്നില്ല. പക്ഷെ അന്യരാൽ നയിക്കപെടുന്ന മൂഡന്മാർക്കു നല്ലത് പറഞ്ഞാൽ ഒരിക്കലും മനസിലാകില്ല.

4. vayanakaran

2014-02-10 08:55:58

ഈ മലയാളിയില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന വിദ്യാധരന്‍ എന്ന അപരനാമധേയന്‍ തന്റെ വാക്കുകളുടെയും ഉദാഹരണങ്ങളുടെയും പ്രയോഗത്തില്‍ നിന്ന് തന്നെ മുപ്പതു വര്‍ഷത്തെ വായനയുടെ ദയനീയ ദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ഈ കമന്റിൽ നിന്നും (മുപ്പത് വര്ഷത്തെ) വിധ്യദരൻ ആരെന്ന് ശ്രീ മനൊഹരിനു അറിയാമല്ലോ? വിധ്യദരൻ അപര നാമ മാനെന്നും അറിയാം. മുപ്പത് വര്ഷമായി വായനയില്ലെന്നും അറിയാം. അപ്പോൾ ആരാണ് വിദ്യാധരൻ . ഡോക്ടർ കുഞ്ഞപ്പുവിനു മനോഹരുമായി ബന്ധപ്പെടാവുന്നതാണ്. വിധ്യദരനു വായനയുടെ ദാരിദ്ര്യം ഉണ്ടെന്ന മനൊഹരിന്റെ അഭിപ്രായം എല്ലാവരുടെയും അഭിപ്രയം ആകണമെന്നില്ല.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

The underlying destructive forces of the Indian economy (Sibi Mathew)

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More