ബോളിവുഡ് നടി ആലിയ വന്‍ പ്രോജക്ടുകളുമായി ഹിന്ദി സിനിമയില്‍ പിടിമുറുക്കുന്നു.
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഹൈവേ എന്ന സിനിമയാണ് ആലിയയുടേതായി ഉടന്‍
ഇറങ്ങുക. ചിത്രത്തില്‍ ഗ്ളാമറിന്റെ പരിവേഷമില്ലാത്ത ഒരു കഥാപാത്രത്തെയാണ് ആലിയ
അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ ആലിയ ഗായികയുടെ വേഷവും അണിയുന്നുണ്ട്.
എ.ആര്.റഹ്മാന്റെ സംഗീതത്തില്‍ രണ്ടു പാട്ടുകളാണ് ആലിയ
പാടിയിരിക്കുന്നത്.
എന്നാല്‍ ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിന്റെ മകളായ
ആലിയയ്ക്ക് അച്ഛന്റെ സിനിമാ കമ്പനിയില്‍ വേഷമിടാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഇതേക്കുറിച്ച് മാദ്ധ്യമങ്ങള്‍ അടുത്തിടെ ആലിയയോട് അന്വേഷിച്ചിരുന്നു. ഉചിതമായ
സമയത്ത് വിശാല്‍ ഫിലിംസിന്റെ ബാനറില്‍ അഭിനയിക്കുമെന്നായിരുന്നു ആലിയയുടെ മറുപടി.
അച്ഛന്റെ നിര്‍മാണ കമ്പനിയില്‍ നിന്ന് എനിക്ക് ഇതുവരെ ഓഫറൊന്നും
വന്നിട്ടില്ലെന്നും നടി പറഞ്ഞു.
2010 കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ്
ഒഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ആലിയ ബോളിവുഡിലെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല