അദ്ധ്യായം മുപ്പത്
എരിഞ്ഞുനില്‍ക്കുന്ന ഹൃദയക്കനലിലേക്കു മഞ്ഞുപെയ്തിറങ്ങിയതുപോലെയായിരുന്നു സോമന്. അപ്രതീക്ഷിതമായി ഒഴുകിവന്ന നല്ക്കിനാവുപോലെ അവള് അവനു മുന്നില്‍ നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളമ്പിയിരുന്നു. കൊക്കില്‍ കുരുങ്ങിയ മുള്ളുപോലെ വേദന അവളില്‍ പിടഞ്ഞു. സോമന് കിടന്നിരുന്ന കട്ടിലിനരികില്‍ അവളിരുന്നു. അവന്റെ കൈവിരലുകള്‍ അവള് കോര്‍ത്തുപിടിച്ചു. ആ വിരലുകള്‍ക്കു മീതെ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണു.