ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസും ഇന്ത്യാപ്രസ് ക്ലബ് നോര്‍ത്ത്
ടെക്സാസും സംയുക്തമായി കേരളപ്പിറവി ആഘോഷിക്കുന്നു. ഭാഷയുടെ പേരില്‍ ഉദയം
ചെയ്ത സംഘടനകളുടെ നേതാക്കളെ ഒരേ വേദിയില്‍ വര്‍ഷത്തിലൊരിക്കല്‍
എത്തിക്കുകയെന്ന മഹത് കര്‍മ്മമാണ് കേരളപ്പിറവി ആഘോഷത്തിലൂടെ ലിറ്റററി
സൊസൈറ്റി കാഴ്ചവയ്ക്കുന്നത്.
അമേരിക്കയില്‍ മലയാളഭാഷയ്ക്കും സംസ്കാരത്തിനുമായി നിരവധി
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വിജയം കണ്ട ഒരു സംഘടനയാണ് കേരള ലിറ്റററി
സൊസൈറ്റി ഓഫ് ഡാളസ്. കേരളത്തിന്റെ തനതുതാളമായ 'ചെണ്ടമേള' മത്സരങ്ങളില്‍ ഈ
വര്‍ഷം മൂന്നു ടീമുകള്‍ പങ്കെടുക്കുന്നു. ദേശീയ വേഷമണിഞ്ഞെത്തുന്ന
മഹിളാകൗണ്സില് നിന്നും 'കേരള വനിത 2011' തിരഞ്ഞെടുക്കപ്പെടുന്നതാണ്.
ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നവംബര്‍ 5
ശനിയാഴ്ച 5.30 ന് കേരളപ്പിറവി ഡിന്നര്‍ അരങ്ങേറും. കവിയും സിനിമാ
നിര്‍മ്മാതാവുമായ തമ്പി ആന്റണി, ഭാഷയ്ക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍
ചെയ്യുന്ന 'ലാന' യുടെ പ്രസിഡന്റ് എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍
ആഘോഷങ്ങളില്‍ പങ്കെടുക്കും.