പത്രാധിപക്കുറിപ്പ് : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന് ശങ്കരത്തില്‍ രചിച്ച
`ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പത്താഴ്ചകളായി പ്രസിദ്ധീകരണം
തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ
പ്രസിദ്ധീകരിക്കുന്നു.
II. മോഹാഗ്നിയിലകപ്പെട്ട
ദാവീദ്
അംബരവീഥിയിലര്ക്കന് പടിഞ്ഞാറേ
അംബോധി ലക്ഷ്യമായ്
നീങ്ങിടുന്നു.
അല്പവും കൂടി കഴിഞ്ഞെന്നാല്‍, നിശ്ചയം
അപ്പകലങ്ങു
കടന്നുപോകും.
അങ്ങപ്പോഴാറ്റിലൊ
രോമലാളേകയായ്,
മുങ്ങിക്കുളിക്കുകയായിരുന്നു.
സുന്ദരിയാണവള്‍,
സംശയമില്ലതില്‍,
പൊന്നില്‍ മനഞ്ഞൊരു മഞ്ജുളാംഗി.
ദേവലോകത്തു
നിന്നുര്വ്വിയിലെത്തിയ
`ഉര്‍വ്വശി' താനവള്, ശങ്കവേണ്ട.
ബാല്യം കടന്ന
യുവതിയാണിന്നവള്
വല്ലഭന്നുള്ളൊരു പെണ്‍കൊടിയും.
സൗരഭ്യം പാറിയും,
സൗന്ദര്യം തൂകിയും
ചാരുമുഖിയവള് ക്ഷാളിതയായ്.
ആറ്റോരം ചേര്‍ന്നു
ചരിക്കും പഥികനും
ആറ്റിലെ സ്നാനത്തിനെത്തിയോനും,
ഒന്നുപോല്‍
നോക്കിനിന്നാ രുചിരാംഗിയെ
നഗ്നയായ് കണ്ടൊരു മുഗ്ദ്ധയെപ്പോല്.
അന്നേരം
കൊട്ടാര മേല്ത്തട്ടിലിസ്രയേല്
മന്നനുലാത്തുകയായിരുന്നു.
ദാവീദാം
ഭൂപാലന്‍ താനത്രെ ലാസ്യനാ -
യീവിധം കാറ്റിലുലാത്തിയതും.
മന്നന്റെ
ദൃഷ്ടിയാ സായാഹ്നസന്ധ്യയില്‍
ചെന്നുപതിച്ചാ
ദേവാംഗനയില്.
(തുടരും)
Yohannan.elcy@gmail.com