മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കും. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫഹദ് തന്നെയാണ് ഒരഭിമുഖത്തില്‍ ഇക്കാര്യത്തിന്റെ സൂചന നല്‍കിയത്.
അടുത്തിടെ, പുതിയ മണിരത്നം ചിത്രത്തിലേക്കുള്ള മലയാള നായകന്മാരെപ്പറ്റി നിരവധി വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിനൊന്നും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ മകന് പ്രണവ് മുതല്‍ ഹഫദ് ഫാസില്‍ വരെയുള്ളവരുടെ പേരുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോള്‍ പ്രണവ് ഈ പ്രോജക്ടില്‍ ഇല്ല എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു.
മലയാളത്തില്‍ നിന്നുള്ള പ്രമുഖ നായകരെ തമിഴില്‍ എത്തിച്ച് ശ്രദ്ധേയവേഷങ്ങള്‍
നല്കിയ പഴക്കം മണിരത്നത്തിനുണ്ട്. മമ്മൂട്ടിയുടെ ദളപതി, മോഹന്‍ലാലിന്റെ ഇരുവര്‍, പൃഥ്വിരാജിന്റെ രാവണന്എന്നിവ ഉദാഹരണങ്ങള്‍.
മണിരത്നം അവസാനം ചെയ്ത ചിത്രം ഗൗതം കാര്‍ത്തിക് നായകനായ ‘കടല്‍’ ആണ്. അതില്‍ മലയാളിയായ തുളസി നായരായിരുന്നു നായിക. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.
ഫഹദ് പ്രമുഖ വേഷത്തില്‍ വരുന്നതിനാല്‍ പുതിയ ചിത്രം മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞവര്‍ഷം ഫഹദ് അഭിനയിച്ച 12 ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷം ബോളിവുഡ് ചിത്രത്തിലേക്കും അദ്ദേഹത്തിന് ക്ഷണമുള്ളതായി വാര്‍ത്തകളുണ്ട്.