Image

തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ സുലയ് ഏരിയ കമ്മിറ്റി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

Published on 31 December, 2013
തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ സുലയ് ഏരിയ കമ്മിറ്റി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു
ജിദ്ദ: തൃശൂര്‍ ജില്ല പ്രവാസി കൂട്ടായിമ സുലൈ ഏരിയ 50 അംഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് പുനരധിവാസ പായ്‌ക്കേജിന് തുടക്കം കുറിച്ചു. കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റസാക്ക് ചാവക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. എരിയകമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം ഗോപാലകൃഷ്ണന്‍ അധ്യഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി സാദത്ത് പുനരധിവാസ പായ്‌ക്കേജ് പദ്ധതിയെ കുറിച്ച് ഏരിയ അംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. സൗദിയിലെ പ്രവാസി സമൂഹം ഒരു തിരിച്ചുപോകലിന് തയാറാകാന്‍ വേണ്ടിയുള്ള നിതാഖാത്ത് പോലുള്ള നിയമങ്ങള്‍ കൊണ്ട് നമ്മെ ഓര്‍മ്മപെടുത്തുമ്പോള്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി പുനരധിവാസം നടപ്പിലാക്കുവാന്‍ സ്വയം മുന്നോട്ടു വരന്നമെന്നു യോഗം അഭിപ്രായപ്പെട്ടു.

പദ്ധതിയിലെ ആദ്യ അംഗത്വം സൗദി കാര്‍പെറ്റ് കമ്പനി പ്ലാന്റ് മാനേജര്‍ മഹാദേവന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി കൈ മാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷാജി ചേറ്റുവ, രാധാകൃഷ്ണന്‍ കളവൂര്‍, രാജു തൃശൂര്‍, ഗഫൂര്‍ സംസം, സുധാകരന്‍ ചാവക്കാട് എന്നിവര്‍ പ്രസംഗിച്ചു. അനില്‍ മറ്റം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ സുലയ് ഏരിയ കമ്മിറ്റി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക