Image

സ്‌പോണ്‍സറുടെ പീഡനം മൂലം കഷ്ടത അനുഭവിച്ചിരുന്ന തൃശൂര്‍ സ്വദേശിക്ക് ടിക്കറ്റ് നല്‍കി

Published on 31 December, 2013
സ്‌പോണ്‍സറുടെ പീഡനം മൂലം കഷ്ടത അനുഭവിച്ചിരുന്ന തൃശൂര്‍ സ്വദേശിക്ക് ടിക്കറ്റ് നല്‍കി
റിയാദ്: സ്‌പോണ്‍സറുടെ നിരന്തര പീഡനം മൂലം തൊഴിലെടുക്കാന്‍ പ്രയാസപ്പെടുകയും മറ്റു ജോലി ചെയ്യുന്നതിന് റിലീസ് നല്‍കാത്തതിനാലും കഷ്ടത അനുഭവിച്ചിരുന്ന തൃശൂര്‍ മറ്റം എളവള്ളി സ്വദേശി രായമ്മരക്കാര്‍ വീട്ടില്‍ അബൂബക്കര്‍ എന്ന ഷാജിക്ക് കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സൗജന്യ ടിക്കറ്റും യാത്രയപ്പും നല്‍കി. 

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംസിസി തൃശൂര്‍ ജില്ലാ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മജീദ് കുന്നംകുളം ടിക്കറ്റ് കൈമാറി. കെഎംസിസി നേതാക്കളായ ബഷീര്‍ ചേറ്റുവ, കബീര്‍ വൈലത്തൂര്‍, ഹനീഫ പാടൂര്‍, ഷറഫുദ്ദീന്‍ മുഹമ്മദ്, ബഷീര്‍ ചെരുവത്താനി, നാസര്‍ ആറ്റുപുറം, മണ്‍സൂര്‍ തിരുനെല്ലൂര്‍, സിദ്ദിഖ് കിള്ളിമംഗലം, ഷാഫി കോട്ടോല്‍ എന്നിവര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

സ്‌പോണ്‍സറുടെ പീഡനം മൂലം കഷ്ടത അനുഭവിച്ചിരുന്ന തൃശൂര്‍ സ്വദേശിക്ക് ടിക്കറ്റ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക