Image

കണ്ണമംഗലത്തെ മാതൃകാ പഞ്ചായത്താക്കി മാറ്റും: ആലുങ്ങല്‍ മുഹമ്മദ്

Published on 31 December, 2013
കണ്ണമംഗലത്തെ മാതൃകാ പഞ്ചായത്താക്കി മാറ്റും: ആലുങ്ങല്‍ മുഹമ്മദ്
ജിദ്ദ: വിവിധ മേഖലകളില്‍ പഞ്ചായത്തിന്റെയും പഞ്ചായത്ത് നിവാസികളുടെയും ഉന്നമനത്തിനു വേണ്ടി കണ്ണമംഗലത്ത് കക്ഷിമതരാഷ്ട്രീയങ്ങള്‍ക്കതീതമായ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദിയിലെ കണ്ണമംഗലം കൂട്ടായ്മയുടെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 'മാതൃകാ ഗ്രാമം' എന്നാ പദ്ധതിയുമായി ബന്ധപ്പെട്ട് ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണമംഗലം പഞ്ചായത്തിനെ കേരളത്തിലെ മാതൃകാ പഞ്ചായത്താക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് നിവാസികളുടെ ദാരിദ്ര്യവും നിരക്ഷരതയും ആരോഗ്യപ്രശ്‌നങ്ങളും സാമൂഹ്യ സാംസ്‌കാരികസാമ്പത്തിക മേഖലകളിലെ അരക്ഷിതാവസ്ഥയും ഇല്ലായ്മ ചെയ്യുന്നതിനായി സൗദിയിലുള്ള കൂട്ടായ്മയുടെ മേല്‍നോട്ടത്തില്‍ ഹൃസ്വദീര്‍ഘ കാല പദ്ധതികള്‍ തയ്യാറാക്കും. പാവപ്പെട്ടവര്‍ക്കുള്ള ഭാവന നിര്‍മാണം, വിദ്യാഭ്യാസ ധനസഹായം, കുടിവെള്ള വിതരണം തുടങ്ങി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, പഞ്ചായത്തിലെ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ചുള്ള പഠനം, ചരിത്ര പശ്ചാതലത്തെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയവയും കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍ ആണെന്ന് ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു.

സീസണ്‍സ് ഹോട്ടലില്‍ നടന്ന കണ്ണമംഗലം കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സെല്ലുകള്‍ രൂപീകരിച്ചു. സെല്‍ കണ്‍വീനര്‍മാരായി അഷ്‌റഫ്, ജിഹാദ്, ഇല്യാസ് (ഐ.ടി, മീഡിയ), മൊയ്തീന്‍ ചക്കുങ്ങള്‍, ശിഹാബ് വാളക്കുട (കലാ വിഭാഗം), റഷീദ് മാളിയേക്കല്‍, ശരീഫ് കെ.സി (സ്‌പോര്‍ട്‌സ്), അബ്ബാസലി അരീക്കാന്‍, സൈതു മുഹമ്മദ് (വിദ്യാഭ്യാസം), മജീദ് ചേറൂര്‍ (മെമ്പര്‍ഷിപ്), ഹംസ പുള്ളാട്ട്, സക്കീറലി കണ്ണേത്ത് (എംപ്ലോയ്‌മെന്റ് ബ്യൂറോ), പുള്ളാട്ട് കുഞാലസ്സന്‍ ഹാജി, കെ.ടി സമദ് (ചെറുകിട ബിസിനസ് സംരംഭങ്ങള്‍), മുഹമ്മദ് കോറക്കുഴിയില്‍, വി.പി നാസര്‍ (പ്രാദേശിക കമ്മിറ്റികള്‍), രായിന്‍കുട്ടി ഹാജി പുള്ളാട്ട്, ബീരാന്‍കുട്ടി കൊയിസ്സന്‍ (ജീവകാരുണ്യം) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജലീല്‍ കണ്ണമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സമദ് ചോലക്കല്‍ സ്വാഗതവും മജീദ് ചേറൂര്‍ നന്ദിയും പറഞ്ഞു. യു.പി മുഹമ്മദ്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംസു തോട്ടശേരിയറ ഖിറാഅത്ത് നടത്തി.

കെ.ടി സമദ്, സകീറലി കണ്ണേത്ത്, പി.പി ലതീഫ്, സലാഹുദീന്‍, അഫ്‌സല്‍, ടി.ടി സമദ്, ബീരാന്‍കുട്ടി, കുഞാലാസന്‍ ഹാജി, രായിന്‍കുട്ടി ഹാജി, പി.കെ അലി, ഹസ്സന്‍കുട്ടി, അബ്ബാസലി, ടി.ടി സലാം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക