Image

ജിദ്ദ നവോദയ കായിക മാമാങ്കം സമാപിച്ചു

Published on 28 December, 2013
ജിദ്ദ നവോദയ കായിക മാമാങ്കം സമാപിച്ചു
ജിദ്ദ: നവോദയ സില്‍വര്‍ ജൂബിലി സമാപനത്തോടെ അനുബന്ധിച്ച് വര്‍ണശബളമായ കായിക മേള സംഘടിപ്പിച്ചു. അല്‍ സാമര്‍ ഡിസ്ട്രിക്ടിലെ അല്‍ നകീല്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആയിരുന്നു കായിക മേള നടന്നത്. 
രാവിലെ നവോദയയുടെ വിവിധ ഏരിയ കമ്മറ്റികളുടെ ബാനറില്‍ വര്‍ണശബളമായ ചിട്ടയോടെ കൂടിയ മാര്‍ച്ച് ഫാസ്റ്റ് നടന്നു. മാര്‍ച്ച്ഫാസ്റ്റിനെ മലയാളം ന്യൂസ് എഡിറ്റര്‍ ഹസന്‍ കോയ, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് റാസി, നവോദയ രക്ഷാധികാരി വി.കെ റൗഫ്, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, നവോദയ ജനറല്‍ സെക്രട്ടരി നവാസ് വെമ്പായം, കായിക വേദി കണ്‍വീനര്‍ സലാഹുദ്ദീന്‍ വെമ്പായം എന്നിവര്‍ സല്യുട്ട് സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ നവോദയ കിലോ അഞ്ചെ ഏരിയ കമ്മിറ്റിയുടെ ബാനറില്‍ അണിനിരന്ന ടീമിനെ ആയിരുന്നു. തുടര്‍ന്ന് കായികമേളയുടെ ഉദ്ഘാടനം ഹസന്‍ കോയ നിര്‍വഹിച്ചു. ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, സംഘടനാ നേതാക്കള്‍ കായികമേളക്ക് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. നാലു വേദികളിലായി വിവിധ കായിക മത്സരങ്ങള്‍ രാത്രി ഒന്‍പതുവരെ നടന്നു.

100, 200, 400 മീറ്റര്‍ ഓട്ടം, ചാക്ക് റെയ്‌സ്, ലോംഗ്ജംപ്, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, വടംവലി, കാന്‍ഡില്‍ റെയ്‌സ്, വനിതകളുടെ വെള്ളം നിറയ്ക്കല്‍ തുടങ്ങിയ കായിക മത്സരങ്ങള്‍ ആവേശ ഭരിതം ആയിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനം മലയാളം ന്യൂസ് ചീഫ് എഡിറ്റര്‍ താരിക് മിസ് കാസിം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നടന്നു. 

ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ ഷറഫിയ ഏരിയ കമ്മിറ്റിക്ക് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ആയിരിക്കെ മരണപെട്ട ആന്‍ഡ്രൂസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ആന്‍ഡ്രൂസ് മെമ്മോറിയല്‍ ട്രോഫി നല്‍കി . രണ്ടാം സ്ഥാനത്തെ എത്തിയ സഫാ ഏറിയ കമ്മിറ്റിക്ക് അനില്‍ കുമാര്‍ മെമ്മോറിയല്‍ ട്രോഫിയും ലഭിച്ചു. മൂന്നാം സ്ഥാനം കിലോ അഞ്ചെ ഏരിയ കമ്മിറ്റിക്കും ലഭിച്ചു.

വിജയികള്‍ക്ക് ട്രോഫികള്‍ വിശിഷ്ടാതിഥി താരിക് മിസ് കാസിം, വി.കെ അബ്ദുള്‍ റൗഫ്, നവാസ് വെമ്പായം, ഷിബു തിരുവനന്തപുരം, സലാഹുദ്ദീന്‍ വെമ്പായം, മുഹമ്മദ് രാസിക്, സിയാദ് ഹബീബ്, ശ്രീകുമാര്‍ മാവേലിക്കര, ഇസ്മില്‍ തൊടുപുഴ, സാബു വെളിയം, രേഖാ ജോയി, ജുമൈല അബു, റഫീക്ക് പത്തനാപുരം മാത്യൂസ് ഓതറ, ആസിഫ് കരുവാറ്റ എന്നിവര്‍ വിതരണം ചെയ്തു. തുടര്‍ന്ന് നവോദയ കലാവേദി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ജിദ്ദ നവോദയ കായിക മാമാങ്കം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക