Image

സമന്വയം സാഹിതി പുരസ്‌കാരം 2014' ജോസഫ് അതിരുങ്കലിനും അഫീദ ഫെര്‍മിസിനും

Published on 28 December, 2013
സമന്വയം സാഹിതി പുരസ്‌കാരം 2014' ജോസഫ് അതിരുങ്കലിനും അഫീദ ഫെര്‍മിസിനും
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ സമന്വയം,പ്രവാസി എഴുത്തുകാര്‍ക്കും ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി ഏര്‍പ്പെടുത്തിയ 'സമന്വയം സാഹിതി പുരസ്‌കാരം' പ്രഖ്യാപിച്ചു. ജോസഫ് അതിരുങ്കലിന്റെ 'ഇണയന്ത്രം' എന്ന കഥയ്ക്കാണ് 2014 ലെ സമന്വയം സാഹിതി പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സി.രാധാകൃഷ്ണന്‍, അഷ്ടമൂര്‍ത്തി, പി.വത്സല എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് സമ്മാനാര്‍ഹമായ കഥ തെരെഞ്ഞെടുത്തത്. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ലഭിച്ച കഥകളില്‍നിന്നും ഏകകണ്ഠമായാണ് പുരസ്‌കാരജേതാവിനെ കണെ്ടത്തിയത്.

സൗദി അറേബ്യയിലെ റിയാദില്‍, സീനിയര്‍ ലോജിസ്റ്റിക് എക്‌സിക്യൂട്ടീവായി ജോലിചെയ്യുന്ന ജോസഫ് അതിരുങ്കല്‍, പത്തനതിട്ട ജില്ലയിലെ അതിരുങ്കല്‍ സ്വദേശിയാണ്.1990 മുതല്‍ 2000 വരെ ഖത്തറില്‍ ജോലിചെയ്തിരുന്ന ജോസഫ്, പൊന്‍കുന്നം വര്‍ക്കി നവലോകം കഥ അവാര്‍ഡ്, സി.എച്ച് സ്മാരക അവാര്‍ഡ്ജിദ്ദ, പ്രവാസം അവാര്‍ഡ് കുവൈറ്റ്, അബുദാബി യുവ കലാസാഹിതി അവാര്‍ഡ്, ദുബായ് കൈരളി കലാകേന്ദ്രം അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'പ്രതീക്ഷയുടെ പെരുമഴയില്‍, 'പുലിയും പെണ്‍കുട്ടിയും' എന്നിവയാണ് പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങള്‍. റിയാദിലെ 'ചെരാത്' സാഹിത്യവേദിയുടെ പ്രസിഡന്റ്കൂടിയാണ് ജോസഫ് അതിരുങ്കല്‍.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അര്‍ഹമായത് എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി, അഫീദ ഫെര്‍മിസ് ആണ്. യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി അഫീദ രചിച്ച 'ഗമനം' എന്ന കഥയ്ക്കാണ് പുരസ്‌കാരം. 

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ രചിച്ച കഥകളില്‍നിന്നും പുരസ്‌കാരാര്‍ഹമായ കഥ കണെ്ടത്തിയത് അഷ്ടമൂര്‍ത്തി, പി.വത്സല, രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ്.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്

സമന്വയം സാഹിതി പുരസ്‌കാരം 2014' ജോസഫ് അതിരുങ്കലിനും അഫീദ ഫെര്‍മിസിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക