Image

'വെളിച്ചം' എട്ടാം ഭാഗം പരീക്ഷ ആരംഭിച്ചു

Published on 27 December, 2013
'വെളിച്ചം' എട്ടാം ഭാഗം പരീക്ഷ ആരംഭിച്ചു
കുവൈറ്റ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നു വരുന്ന ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയായ വെളിച്ചം എട്ടാം ഭാഗം പരീക്ഷക്കുള്ള ചോദ്യ പേപ്പറും പാഠഭാഗവും പ്രസിദ്ധീകരിച്ചു. 

ജലീബ് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, മുജീബ് റഹ്മാന്‍ സുല്ലമിക്ക് കോപ്പി നല്‍കി പാഠഭാഗവും ചോദ്യപേപ്പറും പ്രകാശനം ചെയ്തു. മൂന്നു വര്‍ഷം കൊണ്ട് സമൂഹത്തിലെ ഏതു തുരയിലുള്ളയാള്‍ക്കും വീട്ടിലിരുന്നു വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ആശയ സഹിതം പഠിക്കുവാന്‍ ഉതകുന്ന തരത്തില്‍ 30 മോഡ്യൂളുകളായി നടത്തുന്ന പരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ എട്ടാം മോഡ്യൂള്‍ ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മലയാളത്തിലെ പ്രഗല്‍ഭ പരിഭാഷയായ മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് വെളിച്ചം എന്ന പേരില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടന്നു വരുന്നത്. കുവൈറ്റിലെ നിരവധി മലയാളി പ്രവാസികള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുവാന്‍ ഇതിനകം പൂര്‍ത്തിയാക്കിയ ഒന്നാം ഘട്ട പരീക്ഷയിലൂടെ സാധിച്ചിട്ടുണെ്ടന്നു സംഘാടകര്‍ അവകാശപ്പെട്ടു. ഓരോ രണ്ടു മോഡ്യൂള്‍ പരീക്ഷയിലും നൂറു ശതമാനം മാര്‍ക്ക് നേടുന്ന പരീക്ഷാര്‍ഥികളില്‍ നിന്നും ലൈവ് ക്വിസിലൂടെ കണെ്ടത്തുന്ന വിജയിക്ക് വിമാന ടിക്കറ്റും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാരിതോഷികങ്ങളും നല്‍കി വരുന്നു. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന എട്ടാം ഭാഗം എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ ചോദ്യപേപ്പറും പാഠഭാഗവും ലഭിക്കുവാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരുമായോ, 97228716 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു. 2014 ജനുവരി 24 ആണ് പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

'വെളിച്ചം' എട്ടാം ഭാഗം പരീക്ഷ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക