Image

കെഐജി ദൈ്വവാര്‍ഷിക ജനറല്‍ ബോഡി സമാപിച്ചു

Published on 27 December, 2013
കെഐജി ദൈ്വവാര്‍ഷിക ജനറല്‍ ബോഡി സമാപിച്ചു
കുവൈറ്റ്: ദ്വിവര്‍ഷ (2012-2013) പ്രവര്‍ത്തന കാലയളവിന് സമാപനം കുറിച്ചുകൊണ്ട ് കെഐജി ദൈ്വവാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സത്യവും നീതിയും കടുത്ത വെല്ലുവിളികള്‍ നേരിടുകയും തിന്മയുടെ ശക്തികള്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ ത്യാഗസജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക സദാചാര രംഗത്ത് ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണം. ഏത് വലിയ കപ്പലും മുങ്ങാന്‍ ഒരു ചെറിയ സുഷിരം മതിയെന്ന പാഠം, പുഴുക്കുത്തുകളേല്‍ക്കാതെ കുടുംബ ജീവിതത്തില്‍ ജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രചോദകമാകണം. ചരിത്രത്തിലുടനീളം സത്യത്തിന്റെ സന്ദേശവാഹകര്‍ക്ക് കടുത്ത വെല്ലിവിളികളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഏത് പരീക്ഷണങ്ങളും നേരിടാന്‍ സന്നദ്ധരാകണമെന്നും അമീര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിഷ്വല്‍ റിപ്പോര്‍ട്ട് സെക്രട്ടറി പി.ടി. ഷരിഫും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ എം.കെ. നജീബും ഏരിയ താരതമ്യ റിപ്പോര്‍ട്ട് അന്‍വര്‍ സയിദും അവതരിപ്പിച്ചു. പോഷക ഘടകങ്ങളായ യൂത്ത് ഇന്ത്യയുടെ റിപ്പോര്‍ട്ട് പി.ടി. ഷാഫിയും ഐവ റിപ്പോര്‍ട്ട് ത്വയിബ അര്‍ഷദും അവതരിപ്പിച്ചു. ഏഴ് ഏരിയകളിലായി 32 യൂണിറ്റുകളുള്ള കെഐജിക്ക് പ്രവര്‍ത്തന കാലത്ത് 35 ശതമാനം പ്രവര്‍ത്തകരുടെ വര്‍ധനവ് രേഖപ്പെടുത്തി. സമൂഹത്തില്‍ സൗഹാര്‍ദ്ദവും സഹിഷ്ണുതയും സഹവര്‍ത്തിത്തവും സംരക്ഷിച്ചു നിര്‍ത്തണമെന്നുള്ള സന്ദേശം നല്‍കിക്കൊണ്ട് വിവിധ ഭാഗങ്ങളില്‍ ഓണം, ഈദ്, ക്രിസ്മസ്, ഇഫ്ത്താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു. 

ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ആറ് മദ്രസകള്‍ രണ്ടായിരത്തില്‍പരം മുസ്‌ലിം ബഹുജനങ്ങള്‍ പങ്കെടുക്കുന്ന ആറ് ജുമുഅ ഖുതുബകള്‍ ആറായിരത്തില്‍പരം വിശ്വാസികള്‍ പങ്കെടുന്ന ഏഴ് ഈദ്ഗാഹുകള്‍ 660 പഠിതാക്കളുള്ള 46 ഖുര്‍ആന്‍ സ്റ്റഡീസെന്ററുകള്‍ എന്നിവ കെഐജിക്ക് കീഴില്‍ നടന്നുവരുന്നു.

ജാതി, മത സംഘടനകള്‍ക്കതീതമായി മലയാളികള്‍ക്കുവേണ്ടി കെഐജി സമര്‍പ്പിച്ച ഒരുമ സാമൂഹ്യക്ഷേമ പദ്ധതിയില്‍ 2012 ല്‍ 9138 പേരും 2013 ല്‍ 12276 പേരും അംഗങ്ങളായി ചേര്‍ന്നു. റിപ്പോര്‍ട്ട് കാലയളവില്‍ മരണപ്പെട്ട 17 പേരുടെ കുടുംങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം 34 ലക്ഷം രൂപ സഹായധനമായി നല്‍കി. 

കെഐജി 114,908 ദീനാറിന്റെ (ഏകദേശം രണ്ടര കോടി രൂപ) ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ റിലീഫ് വിംഗായ കനിവിലൂടെ കുവൈറ്റില്‍ പ്രായസമനുഭവിക്കുന്നവര്‍ക്കായി കേന്ദ്രതലത്തില്‍ മാത്രം 27044 ദീനാറും നാട്ടിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിയിനത്തില്‍ 12066 ദീനാറും ഇഫ്ത്വാര്‍ സ്‌കീം ഇനത്തില്‍ 15437 ദീനാറും സക്കാത്ത്/ഫിത്തര്‍ സക്കാത്ത് ഇനത്തില്‍ 20600 ദീനാറൂം കുര്‍ബാനി പ്രോജക്ടിലേക്ക് 13476 ദീനാറും മുസഫര്‍ നഗര്‍ ഫണ്ടിലേക്ക് 1007 ദീനാറും ആസാം ഫണ്ടിലേക്ക് 1908 ദീനാറൂം ഉത്തരേന്ത്യയിലേയ്ക്കുള്ള ബ്ലാങ്കറ്റ് പ്രൊജക്ട് ഫണ്ടിലേക്ക് 914 ദീനാറൂം റബീബ് ഫണ്ടിലേക്ക് 1567 ദീനാറൂം ആണ് സ്വരൂപിച്ച് വിതരണം നടത്തിയത്. കൂടാതെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണേ്ടഷന്റെ കീഴിലെ വിഷന്‍ 2016 പ്രൊജക്ടിന്റെ ഭാഗമായി നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 11891 ദിനാറും ശേഖരിച്ചയച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നും 4295 ദീനാറും സഹായ ധനമായി നല്‍കി. പ്രവര്‍ത്തകരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മര്‍ഹമ സുരക്ഷാ പദ്ധതിയില്‍ നിന്നും 4704 ദിനാര്‍ സഹായ ധനമായി നല്‍കി. 533 അംഗങ്ങളുള്ള മൈസറ പലിശ രഹിത പരസ്പര സഹായ നിധി 630 പേര്‍ക്കായി 448,605 ദിനാര്‍ വായ്പ നല്‍കി. 

റൗദ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ കെഐജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആമിര്‍ നിയാസ് ഖൂര്‍ആന്‍ പാരായണം ജനറല്‍ സെക്രട്ടറി കെ.വി. മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു. വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

കെഐജി ദൈ്വവാര്‍ഷിക ജനറല്‍ ബോഡി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക