തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി ഗംഗാധരന്
അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക്
രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന്
ഒരാഴ്ചയായി തിരുവനന്തപുരത്തെ കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കെ. കരുണാകരന്റെ ഭരണകാലത്ത് ജലസേചന മന്ത്രിയായിരുന്നു അദ്ദേഹം. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിവാരി കോണ്‍ഗ്രസിലേക്ക് പോയ അദ്ദേഹം പിന്നീട് കരുണാകരനൊപ്പം ചേര്‍ന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്. അഭിഭാഷകന് എന്ന
നിലയിലും അദ്ദേഹം പേരെടുത്തിട്ടുണ്ട്.
അഞ്ച് തവണ നിയമസഭാംഗമായ എം.പി ഗംഗാധരന് കോഴിക്കോട് പള്ളിയൂര്‍ സ്വദേശിയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല