Image

എട്ടാമത് മുജാഹിദ് സമ്മേളനം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റില്‍ തുടക്കമായി

Published on 26 December, 2013
എട്ടാമത് മുജാഹിദ് സമ്മേളനം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റില്‍ തുടക്കമായി
കുവൈറ്റ്: എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈറ്റിലെ പ്രചാരണോദ്ഘാടനം ജലീബ് കമ്യൂണിറ്റി ഹാളില്‍ നടന്നു. കുവൈറ്റിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകനും ചിന്തകനുമായ ഡോ. സുലൈമാന്‍ അല്‍സഅദ് ഉദ്ഘാടനം നിര്‍വഹിച്ചു. 'മതം, മാനവികത, നവോത്ഥാനം' എന്ന സമ്മേളന പ്രമേയം കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി വിശദീകരിച്ചു. മനുഷ്യന്റെ ഭൗതിക ചിന്താ പ്രതിസന്ധികളുടെ ഉത്തരമാണ് ദൈവിക മതമായ ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്നതെന്നും ആധുനികതയുടെ അതിപ്രസരത്തില്‍ സ്വത്വ ബോധം നഷ്ടപ്പെടുത്തുന്ന വികല ചിന്തകള്‍ക്കും സമസ്യകള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി മമ്മു സാഹിബ് മുജാഹിദ് സമ്മേളനങ്ങളുടെ ചരിത്രവും ദൗത്യവും വിശദീകരിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികളായി നിയാസ് ഇസ്‌ലാഹി, അബ്ദുള്‍ ഫതാഹ് തൈയില്‍, അഹമ്മദ് ബഷീര്‍, റാഫി നന്തി, ഷറഫുദ്ദീന്‍ കണ്ണെത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക